മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ് പിതാമ്പൂര്‍. വ്യവസായങ്ങള്‍ക്ക് പേരുകേട്ട പിതാമ്പൂര്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വ്യാവസായിക പട്ടണമാണ്. ഇന്‍ഡോറില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പിതാമ്പൂറില്‍ രാജ്യത്തിനകത്തും പുറത്തും പ്രശസ്‌തങ്ങളായ ചെറുതും വലുതുമായ നിരവധി വ്യവസായശാലകള്‍ പ്രവര്‍ത്തിക്കുന്നു. നാലു മേഖലകളായി തിരിച്ചിരിക്കുന്ന ഈ ചെറുപട്ടണത്തില്‍ ഒരു പ്രത്യേക സാമ്പത്തിക മേഖലയും ഉള്‍പ്പെടുന്നു.
ഏറെക്കുറെ എല്ലാ പ്രമുഖ വാഹന നിര്‍മ്മാതാക്കളുടെയും നിര്‍മ്മാണശാലകള്‍ ഇവിടെ കാണാനാകും. അതുകൊണ്ട് തന്നെ രാജ്യത്തെ വാഹനനിര്‍മ്മാണ വ്യവസായകേന്ദ്രം എന്ന ഖ്യാതിയും പിതാമ്പൂരിന് സ്വന്തം. മാറുന്ന ഇന്ത്യയുടെ മുഖമാണ് പിതാമ്പൂര്‍. ഇവിടേക്കുള്ള യാത്ര സഞ്ചാരികള്‍ക്ക് പുതിയൊരു അനുഭവമായിരിക്കും.



Click it and Unblock the Notifications