തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഏറ്റവും അനുഗ്രഹദായകമായ ക്ഷേത്രങ്ങളിലൊന്നായാണ് ഈ ക്ഷേത്രം കരുതപ്പെടുന്നത്. ധര്‍മ്മപുരി ജില്ലയിലാണ് ചെന്‍രായ പെരുമാള്‍ ക്ഷേത്രം. ടാഗോദൂറിലെ ഭരണാധികാരികളായിരുന്ന ആദിയാമന്സിന്റെ തലസ്ഥാനമായിരുന്നു ഇവിടമെന്നാണ്
വിശ്വസിക്കപ്പെടുന്നത്. ഓവല്‍ ആകൃതിയിലുള്ള ഒരു കോട്ടയാണ് യഥാര്‍ത്ഥത്തില്‍ ഇത്. കൃഷ്ണദേവരായനും, രായ്സാല രാജാക്കന്മാരുമാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് കരുതപ്പെടുന്നത്. ഉള്ക്ഷേത്രത്തില് കൊത്തിയൊടുത്ത വലിയൊരു മണ്ഡപമുണ്ട്. നിരന്ന പ്രതലത്തിലാണ് ക്ഷേത്രത്തിന്റെ നിലനില്പ്.
പതിമൂന്നാം നൂറ്റാണ്ടിലെ പെയിന്റുംഗുകള്‍ ക്ഷേത്രത്തിന്റെ ഉള്ളറകളിലെമ്പാടുമുണ്ട്. വസന്തകാലത്ത് ഈ ക്ഷേത്രം സന്ദര്‍ശിക്കുന്നത് വളരെ അനുഗ്രഹപ്രദമാണെന്നാണ് തദ്ദേശവാസികളുടെ വിശ്വാസം. ഇവിടേക്ക് ധാരാളമായി ബസ് സര്‍വ്വീസുകളുള്ളതിനാല്‍ സുഗമമായി എത്തിച്ചേരാന്‍ സാധിക്കും.