ധര്‍മ്മപുരി ജില്ലയില്‍ ഹരൂരിനടുത്ത് സ്ഥിതി ചെയ്യുന്ന തീര്‍ത്ഥമലൈ ഒരു തീര്‍ത്ഥാടനകേന്ദ്രമാണ്. അതിന് പുറമേ സഞ്ചാരികള്‍ പിക്നിക്കിനായും ഇവിടെയെത്തുന്നു. കുന്നിന്‍ മുകളില്‍ നിന്നുത്ഭവിക്കുന്ന അഞ്ച് അരുവികള്‍ ഇവിടെയുണ്ട്. ഈ ക്ഷേത്രത്തിന്‍റെ പേര് വന്നത് ഇതിലൊരു അരുവിയുടെ പേരില്‍ നിന്നാണ്. ശിവഭഗവാനാണ് ഇവിടുത്തെ പ്രതിഷ്ഠ. തീര്‍ത്ഥഗിരീശ്വരര്‍ ദേവന്‍ എന്നാണ് ശിവന്‍ ഇവിടെ വിളിക്കപ്പെടുന്നത്.
പ്രാദേശികമായ വിശ്വാസമനുസരിച്ച് ഈ ഉറവകള്‍ വിശുദ്ധമാണ്. ഇതില്‍ കുളിച്ചാല്‍ പാപങ്ങളില്‍ നിന്ന് മോചനം ലഭിക്കുമെന്നാണ് വിശ്വാസം. ലങ്കയില്‍ ആയിരക്കണക്കിന് രാക്ഷസന്‍മാരെ കൊന്നൊടുക്കിയ ശ്രീരാമന്‍ പാപബോധത്താല്‍ ശിവനെ തപസ് ചെയ്ത് ഇരുന്നത് ഇവിടെയാണെന്നാണ് ഹിന്ദു ഐതിഹ്യം. സര്‍ക്കാര്‍ ബസുകള്‍ ഇവിടേക്ക് സ്ഥിരമായി സര്‍വ്വീസ് നടത്തുന്നുണ്ട്.



Click it and Unblock the Notifications