ദേശീയപാത 37ന് സമീപം തെക്കന്‍ ടിബ്രുഗഢില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയാണ് ബാര്‍ബറുവാ മൈദാം സ്ഥിതി ചെയ്യുന്നത്. ഇവിടെ അടുത്തടുത്തായി രണ്ട് മൈദാമുകള്‍ അഥവാ ശ്‌മശാനങ്ങള്‍ ഉണ്ട്.
നാശത്തിന്റെ വക്കിലായ ഇവയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍ ഇവ ദേകാ ദിഹിംഗിയാ ബാര്‍ബറുവാ, ബുരാ ദിഹിനിഗിയ ബാര്‍ബറുവാ എന്നിവരുടേതാണെന്ന് പ്രശസ്‌ത ചരിത്രകാരനായ സര്‍ബാനന്ദ രാംകുമാര്‍ പറയുന്നു. ദേകാ ദിഹിംഗിയാ ബാര്‍ബറുവാ, ബുരാ ദിഹിനിഗിയ ബാര്‍ബറുവാ എന്നിവരെ കുറിച്ചുള്ള അറിവുകളും ശുഷ്‌കമാണ്. ഇവര്‍ അഹോം രാജാക്കന്മാരുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്നു ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ ആയിരുന്നിരിക്കാമെന്നാണ് നിഗമനം.
ഇവരുടെ ശവകുടീരങ്ങള്‍ക്ക് പുറമെ രണ്ട് ചെറിയ മൈദാമുകള്‍ കൂടി ഇവിടെ കാണാം. ഇവ സൈനികരുടെ മൈദാമുകള്‍ ആകാമെന്ന് പറയപ്പെടുന്നു. പണ്ട് ഈ മേഖലയുടെ ഭൂരിഭാഗവും അടക്കിവാണിരുന്ന അഹോം രാജക്കാന്മാരെ കുറിച്ച് ബാര്‍ബറുവാ മൈദാം നമുക്ക് പുതിയ ഉള്‍ക്കാഴ്‌ചകള്‍ നല്‍കും, തീര്‍ച്ച.



Click it and Unblock the Notifications