ദിഞ്‌ജോയ് സത്രത്തെക്കാളും പുരാതനമാണ് ഗര്‍പാര സത്രം. റൊഹ്‌മോറിയ മൗസയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ സത്രത്തിലെ ആദ്യത്തെ പ്രധാന ആചാര്യന്‍ നരിമൈദര്‍ ആയിരുന്നു.
പ്രദേശവാസികളും വിനോദസഞ്ചാരികളും വളരെ പ്രാധാന്യം കല്‍പ്പിക്കുന്ന ഈ സത്രം ഇവിടെ നിന്ന് മാറ്റി സ്ഥാപിക്കുന്നതിനെ കുറിച്ച് ആലോചനകള്‍ നടക്കുന്നുണ്ട്. മണ്ണൊലിപ്പ് കാരണം നിലവില്‍ ഗര്‍പാര സത്രം അപകടി ഭീഷണി നേരിടുകയാണ്. ഇപ്പോഴത്തെ സ്ഥലത്തു നിന്ന് സത്രം മാറ്റണമെന്ന് ആവശ്യം ഉയരാന്‍ കാരണവും ഇതു തന്നെയാണ്. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്.
ഗര്‍പാര സത്രത്തിന് പുറമെ ഈ ഗണത്തില്‍ പെടുന്ന നിരവധി സാമൂഹിക- സാംസ്‌കാരിക കേന്ദ്രങ്ങളും ട്രിബുഗഢിലുണ്ട്. ദിഞ്‌ജോയ് സത്രം, ദെഹിംഗ് സത്രം, മോഡെര്‍ഖട് സത്രം എന്നിവ ഇക്കൂട്ടത്തില്‍ പെടുന്നു. അഹോം രാജാക്കന്മാരുടെ ഭരണകാലത്താണ് സത്രങ്ങള്‍ സ്ഥാപിച്ചത്. അക്കാലത്ത് ഇവ മതകേന്ദ്രങ്ങള്‍ മാത്രമായിരുന്നില്ല. അഹോം സമൂഹത്തിന്റെ സംസ്‌കാരവും പാരമ്പര്യവും വരുംതലമുറകളെ അഭ്യസിപ്പിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ കൂടിയായിരുന്നു.



Click it and Unblock the Notifications