ദിബ്രുഗഡ് സന്ദര്‍ശിക്കുന്നവര്‍ റൈഡോംഗിയ ദോലിലെ ചരിത്രാവശിഷ്ടങ്ങള്‍ കാണാന്‍ മറക്കരുത്. കലഖൗവാ മേഖലയിലെ ലറുവാ മൗസായിലാണ് റൈഡോംഗിയ ദോല്‍ സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് ടാക്‌സികളും ബസുകളും ലഭ്യമാണ്.
അഹോം രാജവംശവുമായി ബന്ധപ്പെട്ട നിരവധി ചരിത്രാവശിഷ്ടങ്ങള്‍ ഇവിടെ കാണാനാകും. ഇവിടുത്തെ ദോലിന്റെ ഭിത്തികളില്‍ ഉണ്ടായിരുന്ന ശില്‍പ്പങ്ങളിലും ഭൂരിഭാഗവുംനശിച്ചു കഴിഞ്ഞു. അവയില്‍ കേവലം 14 എണ്ണം മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. നേരത്തേ 24 ശില്‍പ്പങ്ങള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
ദോലും അതിനോട് ചേര്‍ന്നുള്ള കുളവും 200 പുരയും സ്വര്‍ഗദിയോ പ്രമാത്ത സിങ്‌ഹ തന്റെ സഹോദരിയെ വിവാഹം കഴിച്ചതിന് റൈഡോംഗിയ ബറുവായ്‌ക്ക് സ്‌ത്രീധനമായി നല്‍കിയതാണെന്ന് ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. റൈഡോംഗിയ ദോലും സമീപത്തെ കുളവും മനോഹരമായ കാഴ്‌ചയാണ്. ദിബ്രുഗഡ് സന്ദര്‍ശിക്കുന്നവര്‍ റൈഡോംഗിയ ദോല്‍ സന്ദര്‍ശിക്കാന്‍ മറക്കരുത്.



Click it and Unblock the Notifications