രാജ്യത്തെ ആദ്യ എണ്ണ ശുദ്ധീകരണ ശാല ആണ് ഡിഗ്‌ബോയ് എണ്ണ ശുദ്ധീകരണ ശാല. ലോകത്തിലിപ്പോള്‍ പ്രവര്‍ത്തിക്കുന്ന എണ്ണശുദ്ധീകരണശാലകളില്‍ ഏറ്റവും പഴയതും ഇതു തന്നെയാണ്. 1901 ല്‍ പ്രവര്‍ത്തനമാരഭിച്ച റിഫൈനറിയ്‌ക്ക് വര്‍ഷം 0.65 ദശലക്ഷം മെട്രിക് ടണ്‍ എണ്ണ ഉത്‌പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് ആണ് ഡിഗ്‌ബോയ് എണ്ണ ശുദ്ധീകരണശാല പ്രവര്‍ത്തിപ്പിക്കുന്നത്. ഇവിടെ അസംസ്‌കൃത എണ്ണയില്‍ നിന്നും വാക്‌സും വേര്‍തിരിക്കുന്നുണ്ട്.
ഡിഗ്‌ബോയിലെ പ്രധാന ആകര്‍ഷണമാണ് എണ്ണ ശുദ്ധീകരണ ശാല. നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷുകാര്‍ എങ്ങനെയാണ് എണ്ണ ഉത്‌പാദന യൂണിറ്റ് നിര്‍മ്മിച്ചതെന്ന് ഇവിടെ നിന്നും മനസ്സിലാക്കാന്‍ കഴിയും. പൊതു ജനങ്ങള്‍ക്ക് ഇവിടെ പ്രവശനമില്ലത്തതിനാല്‍ പ്രത്യേക അനുമതിയോടി കൂടി വേണം സന്ദര്‍ശനം നടത്താന്‍.
വര്‍ഷം തോറും ഡിഗ്‌ബോയ് എണ്ണ ശുദ്ധീകരണ ശാല മെച്ചപ്പെടുത്തുന്നുണ്ട്‌്. യൂണിറ്റ് പുതുക്കുന്നതിനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. സോള്‍വെന്റ് ഡീ-വാക്‌സിങ് യൂണിറ്റും വാക്‌സ് ഹൈഡ്രോ-ഫിനിഷിങ് യൂണിറ്റും റിഫൈനറിയിലെ ഇത്തരത്തിലുള്ള രണ്ട് പുതിയ വിഭാഗങ്ങളാണ്



Click it and Unblock the Notifications