ദിമാപൂരിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ദിമാപൂര്‍ എഒ ബാപ്‌റ്റിസ്റ്റ് പള്ളി തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്. ദിമാപൂരിന് ചുറ്റുമുള്ള 5000 എഒ കുടുംബങ്ങള്‍ ഒത്തുചേരുന്ന പള്ളിയാണിത്. 15000 അംഗങ്ങളുള്ള രാജ്യത്തെ ഏറ്റവും വലിയ ബാപ്‌റ്റിസ്റ്റ് പള്ളിയാണിത്. ഒരേ സമയം 10,000 പേരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യം പള്ളിക്കുണ്ട്.
വിശ്വാസികള്‍ പരമ്പരാഗത വസ്‌ത്രങ്ങളിലും ആചാരവേഷങ്ങളിലും എത്തുന്ന ഞായറാഴ്‌ച കുര്‍ബാനകള്‍ കാണേണ്ട കാഴ്‌ചയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നല്‍കി കൊണ്ട് ഉയര്‍ന്ന് നില്‍ക്കുന്ന അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ പള്ളിയുടെ നിര്‍മ്മാണ രീതി വളരെ മനോഹരമാണ്. 1958 ല്‍ രണ്ട് എഒ കുടുംബങ്ങള്‍ മാത്രമായി തുടങ്ങിയ പള്ളി ഇന്ന് ദൈവത്തിന്റെ സന്ദേശം പ്രചരിപ്പിച്ചു കൊണ്ട് പാവപ്പെട്ടവരെയും അശരണരേയും സഹായിക്കുന്ന സ്ഥപനമായി മാറിയിരിക്കുകയാണ്.



Click it and Unblock the Notifications