വടക്ക് കിഴക്കന്‍ മേഖലയിലെ പുരാതന ഗോത്രക്കാരായ കുക്കി ഗോത്രക്കാര്‍ താമസിക്കുന്ന സ്ഥലമാണ് കുക്കി ഡോലോങ് ഗ്രാമം. ദിമാപൂരില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമം ദിമാപൂര്‍ ജില്ലയിലെ മെഡ്‌സിഫെമ തെഹ്‌സിലിന്റെ ഭരണത്തിന്‍ കീഴിലാണ് വരുന്നത്.
കുക്കി സംസ്‌കാരവും അവരുടെ സമ്പന്നമായ പാരമ്പര്യവും ഭക്ഷണ ശീലങ്ങളും ഇവിടെ നിന്നും മനസ്സിലാക്കാന്‍ കഴിയും. കുക്കികള്‍ക്ക് അവരുടേതായ സംസ്‌കാരവും പാരമ്പര്യവും ഉള്ളതിനാല്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്‌തരാണ്. കുക്കി ഡോലോങ് ഗ്രാമത്തില്‍ കുക്കികള്‍ മുളകൊണ്ട് നിര്‍മ്മിച്ച പരമ്പരാഗത വീടുകള്‍ കാണാന്‍ കഴിയും. നാഗാലാന്‍ഡിന്റെ മറ്റ് ഭാഗങ്ങളില്‍ കാണപ്പെടുന്ന വീടുകളില്‍ നിന്നും വ്യത്യസ്‌തമായ ശൈലിയിലാണ് ഈ വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഗോത്രക്കാരുടെ ലളിതമായ ജീവിത ശൈലിയും പരസ്‌പരമുള്ള ബന്ധങ്ങളും മറ്റുള്ളവരെ അത്ഭുതപ്പെടുത്തും. നിറത്തിലും രൂപകല്‍പനയിലും പ്രശസ്‌തമായ കുക്കി ഷോളുകള്‍ ഇവിടെ നിന്നും വാങ്ങാന്‍ കിട്ടും.



Click it and Unblock the Notifications