മെഡ്‌സിഫിമ ദിമാപൂരിന് സമീപമുള്ള മനോഹരമായ സ്ഥലമാണ്. ദിമാപൂര്‍ ജില്ലയുടെ ഉപവിഭാഗമാണിത്. പണ്ട് ഘാസ്‌പാനി എന്നാണ് ഇവിടം അറിയപ്പെട്ടിരുന്നത് . സസ്യത്തില്‍ നിന്നുള്ള ജലം എന്നാണിതിനര്‍ത്ഥം. മലയിലോ താഴ് വരയിലോ അല്ലാത്ത മനോഹരമായൊരു സ്ഥലത്താണ് മെഡ്‌സിഫെമ സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 360 മീറ്റര്‍ മുകളിലായാണിത്. ദിമാപൂരിനും കൊഹിമയ്‌ക്കും അടുത്തായാണ് മെഡ്‌സിഫിമ സ്ഥിതി ചെയ്യുന്നത് എന്നതാണ് പ്രധാന സവിശേഷത. ദിമാപൂരില്‍ നിന്നും 33 കിലോമീറ്ററും കൊഹിമയില്‍ നിന്നും 44 കിലോമീറ്ററും ദൂരമെ ഇവിടേയ്‌ക്കുള്ളു.
സ്‌കൂള്‍ ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സസ് & റൂറല്‍ ഡെവലപ്‌മെന്റ്(എസ്‌എഎസ്‌ആര്‍ഡി) നാഗാലാന്‍ഡ് യൂണിവേഴ്‌സിറ്റി, മെഡ്‌സിഫിമ കാമ്പസ് എന്നിവയാല്‍ മെഡ്‌സിഫിമ പ്രശസ്‌തമാണ്. ഈ നഗരത്തിന്റെ പ്രധാന അടയാളങ്ങള്‍ ഈ രണ്ട് സ്ഥാപനങ്ങളാണ്.എഓയികും, എഓയിമ്‌തി, ഡാരോഗാര്‍ജന്‍ തുടങ്ങി നിരവധി ഗ്രാമങ്ങള്‍ മെഡ്‌സിഫിമയെ ചുറ്റിയുണ്ട്. മെഡ്‌സിഫിമയിലെ പൈനാപ്പിള്‍ വളരെ പ്രശസ്‌തമാണ്. നഗരത്തിനടുത്തുള്ള ഗ്രാമങ്ങള്‍ പൈനാപ്പിള്‍ ഗ്രാമങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്.



Click it and Unblock the Notifications