ദിമാപൂര്‍ നഗരത്തില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ് നിച്ചുഗാര്‍ഡ് ഗ്രാമം. ചുമുക്കേദിമയുടെ പേരിലാണ് ഇന്നിവിടം അറിയപ്പെടുന്നത്. ജൈവവൈവിധ്യത്താല്‍ പ്രശസ്‌തമാണീ സ്ഥലം. നാഗാലാന്‍ഡിനെ യഥാര്‍ത്ഥത്തില്‍ അറിയണമെങ്കില്‍ ഇവിടം സന്ദര്‍ശിക്കണം. ഡിഫു-ഖുഖി മലനിരകളുടെ താഴ് വരയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. 1866 ല്‍ ഡെപ്യൂട്ടി കമ്മീഷണറുടെ ആസ്ഥാനം ഇവിടെ സ്ഥാപിച്ചിരുന്നു. ബ്രട്ടീഷ് ഭരണാധികാരികള്‍ തലസ്ഥാനം കൊഹിമയിലേക്ക് മാറ്റുന്നതിന് നാഗാലാന്‍ഡില്‍ ആദ്യമായി ആശുപത്രിയും സ്‌കൂളും വരുന്നത് ഇവിടെയാണ്.
പത്തൊമ്പതാം നൂറ്റാണ്ടിലെ നാഗാലാന്‍ഡിനെ കുറിച്ച് അറിയാനും അപൂര്‍വ സസ്യ ജന്തു ജാലങ്ങളുള്ള നിബിഢ വനങ്ങളിലൂടെ സഞ്ചരിക്കാനും ഇവിടം അവസരം നല്‍കും. ഗ്രാമത്തില്‍ മനോഹരമായൊരും വെള്ളച്ചാട്ടമുണ്ട്. നാഗാലാന്‍ഡില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന അന്‍ഗാമി,ഖൊനോമ ഗോത്രക്കാരാണ് ഇവിടെ കൂടുതലായുള്ളത്.



Click it and Unblock the Notifications