പോര്‍ട്ടുഗീസ് കോട്ട എന്നും അറിയപ്പെടുന്ന ഇത് 1535-1541 കാലഘട്ടത്തിലാണ് നിര്‍മിച്ചതെന്നാണ് ചരിത്രം. അറേബ്യന്‍ ഗവര്‍ണര്‍ 1400കളില്‍ നിര്‍മിച്ച കോട്ടയുടെ അവശിഷ്ടങ്ങള്‍ക്ക് മേല്‍ പറങ്കികളും ഗുജറാത്ത് സുല്‍ത്താനായിരുന്ന ബഹദൂര്‍ ഷായും സംയുക്തമായാണ് ഈ കോട്ട നിര്‍മിച്ചത്. മുഗള്‍ ചക്രവര്‍ത്തി ഹുമയൂണിന്‍െറ ആക്രമണങ്ങളെ പ്രതിരോധിക്കുകയായിരുന്നു കോട്ടയുടെ ലക്ഷ്യം. ഫോര്‍ട്ട്റോഡിന്‍െറ അറ്റത്ത് കടല്‍തീരത്തായാണ് 29 മീറ്റര്‍ ഉയരമുള്ള കോട്ട സ്ഥിതി ചെയ്യുന്നത്. കോട്ടയുടെ മൂന്ന് വശവും കടലും ഒരുവശം കനാലുമാണ്.
രണ്ട് കൂറ്റന്‍ മതിലുകളാല്‍ വലയം ചെയ്യപ്പെട്ടതാണ് കോട്ട. പുറം മതില്‍ തീരത്തോട് ചേര്‍ന്നും അകത്തെ മതിലില്‍ കേന്ദ്രസ്ഥാനങ്ങളില്‍ പീരങ്കികളും സ്ഥാപിച്ചിട്ടുണ്ട്. കോട്ട കൂടുതല്‍ ബലപ്പെടുത്താന്‍ രണ്ട് കിടങ്ങുകളും സ്ഥാപിച്ചിട്ടുണ്ട്. വേലിയേറ്റ സമയത്ത് വെള്ളം നിറയുന്നതാണ് പുറത്തെ കിടങ്ങ്. മണല്‍കല്ലുകള്‍ നിറച്ചതാണ് രണ്ട് മതിലുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന രണ്ടമത്തെ കിടങ്ങ്. മനോഹരമായി സംവിധാനിച്ചിരിക്കുന്ന പൂന്തോട്ടങ്ങളും ജയിലും ലൈറ്റ്ഹൗസും കോട്ടയുടെ ഭാഗമായി ഉണ്ട്. കടലിന്‍െറയും സമീപത്തെ പ്രദേശങ്ങളുടെയും ദൂരകാഴ്ചയും കോട്ടയുടെ പ്രത്യേകതയാണ്.



Click it and Unblock the Notifications