ഫോര്‍ട്ടിം ദോ മാര്‍ എന്നും അറിയപ്പെടുന്ന കല്ലില്‍ തീര്‍ത്ത ഈ കൂറ്റന്‍ കോട്ട ദിയു ജെട്ടിക്ക് ഒരു നോട്ടിക്കല്‍ മൈല്‍ അകലെ കടലിടുക്കിന് സമീപമാണ് നിര്‍മിച്ചിരിക്കുന്നത്. ഗോഗ്ല ഗ്രാമത്തിന് സമീപം കടലിന് നടുവില്‍ കപ്പലിന്‍െറ മാതൃകയില്‍ തീര്‍ത്തിട്ടുള്ള ഈ കൂറ്റന്‍ കോട്ട വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂഗര്‍ഭ പാതയിലൂടെ കരയുമായി ബന്ധിക്കപ്പെട്ടിരുന്നുവെന്നാണ് വിശ്വാസം. ദിയ നഗരം, ഗോഗ്ല ഗ്രാമം, അറബിക്കടല്‍ തുടങ്ങിയവയുടെ മനോഹരമായ വിശാലക്കാഴ്ച ഇവിടെയത്തെുന്ന സന്ദര്‍ശകന് വേറിട്ട അനുഭവമാകും.
ലൈറ്റ്ഹൗസും ചെറിയ ചാപ്പലും ഇതോടനുബന്ധിച്ച് ഉണ്ട്. രാത്രികളില്‍ പ്രത്യേക ലൈറ്റുകളാല്‍ കോട്ടയും പരിസരവും അലങ്കാരപൂരിതമാകും. ബോളീവുഡ് ചിത്രം കയാമത്തിലൂടെ ഈ കോട്ടയുടെ മനോഹാരിത ലോകമറിഞ്ഞതാണ്. പ്രധാന തീരത്ത് നിന്ന് ഫെറി സര്‍വീസുകള്‍ വഴിയാണ് സന്ദര്‍ശകര്‍ കോട്ടയിലെത്തുന്നത്.



Click it and Unblock the Notifications