ദിയു എയര്‍പോര്‍ട്ടിന് കികുവശം നഗോവാ ബീച്ചിന് സമീപമാണ് കടല്‍ചിപ്പികളുടെയും കടല്‍ജീവികളുടെ പുറംതോടുകളുടെയും ഈ വിസ്മയ ലോകം സ്ഥിതി ചെയ്യുന്നത്. മര്‍ച്ചന്‍റ് നേവി ക്യാപ്റ്റനായിരുന്ന ഫുല്‍ബാരിയാണ് തന്‍െറ ജോലിയുടെ ഭാഗമായ യാത്രകള്‍ക്കിടയില്‍ ശേഖരിച്ച കടല്‍ചിപ്പികള്‍ ശേഖരിച്ച് മ്യൂസിയം തുടങ്ങിയത്.
ഏഷ്യയിലെ തന്നെ ഏറ്റവും വലുതെന്ന് കരുതപ്പെടുന്ന ഈ മ്യൂസിയത്തില്‍ 2500 മുതല്‍ 3000 കടല്‍ചിപ്പികളാണ് ഒരുക്കിയിട്ടുള്ളത്. ചിപ്പികളുടെ സൂക്ഷ്മതലങ്ങള്‍ അറിയാന്‍ സന്ദര്‍ശകര്‍ക്കെല്ലാം മാഗ്നിഫൈയിംഗ് ഗ്ളാസുകളും ഇവിടെ നല്‍കും. പഠനത്തില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇവിടെ നിന്ന് ആവശ്യത്തിന് വിവരങ്ങള്‍ ലഭ്യമാവുകയും ചെയ്യും. പത്ത് രൂപയാണ് മ്യൂസിയത്തിലേക്കുള്ള പ്രവേശന ടിക്കറ്റ്.



Click it and Unblock the Notifications