ജാര്‍ഖണ്ഡിലെ ദുംക ഹൈന്ദവരുടെ തീര്ഥാടനഭൂമിയാണ്. സരൈയാഹട്ടിലെ ബാബ സുമേശ്വര്‍നാഥ് ജില്ലയിലെ അറിയപ്പെടുന്ന തീര്‍ഥാടനകേന്ദ്രമാണ്. പ്രധാന നഗരത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ബാബ സുമേശ്വര്നാഥിലെ ശിവ ക്ഷേത്രത്തില്‍ ദിനംപ്രതി നിരവധി പേരാണെത്തുന്നത്. വിശേഷാവസരങ്ങളിലും നിരവധി പേര് ഇവിടെയെത്താറുണ്ട്. മഹാശിവരാത്രി ദിനങ്ങളാണ് ഇതില്‍ ഏറ്റവും കൂടുതല്‍ ആളുകളെത്തുന്ന ദിനം. ശരവണ മാസങ്ങളില്‍ ആയിരക്കണക്കിന് തീര്‍ഥാടകര്‍ എത്താറുണ്ട്. ശിവന് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രമാണിത്. കീര്‍ത്തനാലാപനങ്ങളും ഗംഗയില്‍ നിന്നുള്ള പുണ്യജലം ഭഗവാന് സമര്‍പ്പിക്കലും ഇവിടെ നിത്യവും ദര്‍ശിക്കാം.