ഫരീദാബാദിലെ പ്രമുഖ ആകര്‍ഷണങ്ങളിലൊന്നാണ് നഗരത്തിന്‍െറ പിതാവായ ശൈഖ് ഫരീദിന്‍െറ (ബാബാ ഫരീദ്) ശവകുടീരം. മാര്‍ബിളില്‍ നിര്‍മിച്ച രണ്ട് പടുകൂറ്റന്‍ വാതിലുകളാണ് ഈ ശവകുടീരത്തിനുള്ളത്. കിഴക്കുഭാഗത്തെ കവാടം പ്രകാശത്തിന്‍െറ കവാടം എന്ന് അര്‍ഥം വരുന്ന നൂരി ദര്‍വാസ എന്നും വടക്കുഭാഗത്തേത് സ്വര്‍ഗ കവാടം എന്നര്‍ഥം വരുന്ന ബാഹിഷ്തി ദര്‍വാസ എന്നുമാണ് അറിയപ്പെടുന്നത്.
ഛദ്ദര്‍ എന്നറിയപ്പെടുന്ന തുണികളാല്‍ മൂടിയ രണ്ട് കബറുകളാണ് അകത്ത് ഉള്ളത്. ബാബാ ഫരീദിന്‍െറയും മൂത്ത മകന്‍െറയുമെന്ന് കരുതുന്ന ഇവ സന്ദര്‍ശിക്കാനും അനുഗ്രഹം തേടാനും പുരുഷന്‍മാര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ.



Click it and Unblock the Notifications