Search
  • Follow NativePlanet
Share

നുഹ് - ഹരിയാനയുടെ ഉപ്പ് നഗരം

6

ഹരിയാനയിലെ മെവാത് ജില്ലയില്‍ ഡല്‍ഹി - അല്‍വാര്‍ ഹൈവേയിലാണ് നുഹ് നഗരം. ഖസേരയിലെ ബഹാദൂര്‍ സിങ്ങിന്‍റെ കാലത്താണ് ഈ പ്രദേശം പ്രധാന്യമുള്ളതായി മാറിയത്. അതിന് കാരണമായതാകട്ടെ സമീപ ഗ്രാമങ്ങളിലെ ഉപ്പ് നിര്‍മ്മാണവും. പതിനാലാം നൂറ്റാണ്ടിലേതെന്ന് അനുമാനിക്കപ്പെടുന്ന ചരിത്രാവശിഷ്ടങ്ങള്‍ ഇവിടെ നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ബഹാദൂര്‍ സിങ്ങിന്‍റെ ഭരണകാലത്ത് ഉപ്പ് വ്യാപാരത്തിന്‍റെ പ്രധാന കേന്ദ്രമായിരുന്നു ഇവിടം.

കാഴ്ചകള്‍

പുരാതന അവശിഷ്ടങ്ങള്‍ക്കൊപ്പം മതപരമായ ശേഷിപ്പുകളും ഇവിടുത്തെ പ്രധാന കാഴ്ചയാണ്. ഇളകുന്ന മിനാരങ്ങള്‍ അക്കാലത്തെ നിര്‍മ്മാണ വൈദഗ്ദ്യത്തിന്‍റെ ഉദാഹരണങ്ങളാണ്. ഇവ നൂഹിലെ പ്രധാന കാഴ്ചയുമാണ്. ചുയി മായി കുളം മനോഹരമായ ചിത്രപ്പണികളുള്ള, ചെങ്കല്ലില്‍ നിര്‍മ്മിച്ച ഒന്നാണ്. നുഹില്‍ നിന്ന് 2 കിലോമീറ്റര്‍ അകലെ ആരാവല്ലി കുന്നുകളിലെ നല്ലാഡ് ഗ്രാമത്തില്‍ ഒരു പ്രകൃതിദത്ത ജലാശയമുണ്ട്.

ഇവിടുത്തെ പ്രത്യേകത പാറയിലുള്ള ജലാശയത്തില്‍ നിന്ന് ജലം പുറത്തേക്കൊഴുകിക്കൊണ്ടിരിക്കുന്നു എന്നതാണ്. ഇവിടെ ഒരു ശിവക്ഷേത്രവുമുണ്ട്. താരതമ്യേന ഹിന്ദുക്കള്‍ കുറവായ ഈ പ്രദേശത്ത് ഈ ക്ഷേത്രത്തിന് വലിയ പ്രാധാന്യമുണ്ട്. പതിനാല് വര്‍ഷത്തെ വനവാസക്കാലത്ത് പാണ്ഡവര്‍ ഇവിടെ ഒളിച്ച് കഴിയുകയും, ഈ ജലാശയത്തിലെ വെള്ളം കുടിക്കുകയും ചെയ്തു എന്നാണ് വിശ്വാസം.

സന്ദര്‍ശന യോഗ്യമായ കാലം

പ്രസന്നമായ കാലാവസ്ഥ അനുഭവപ്പെടുന്ന സെപ്തംബര്‍ മുതല്‍ നവംബര്‍ വരെയുള്ള കാലമാണ് നുഹ് സന്ദര്‍ശനത്തിന് അനുയോജ്യം.

എങ്ങനെ എത്തിച്ചേരാം?

സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളുമായി റേഡ്, റെയില്‍ മാര്‍ഗ്ഗങ്ങളില്‍ നുഹ് ബന്ധപ്പെട്ടുകിടക്കുന്നു. അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ 45 കിലോമീറ്റര്‍ ദൂരെയുള്ള ഗുര്‍ഗോണാണ്.

നുഹ് പ്രശസ്തമാക്കുന്നത്

നുഹ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം നുഹ്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം നുഹ്

  • റോഡ് മാര്‍ഗം
    ഡല്‍ഹി, ഗുര്‍ഗോണ്‍, പട്‍വാള്‍ എന്നിവിടങ്ങളില്‍ നിന്ന് നുഹിലേക്ക് ബസ് ലഭിക്കും. കുറഞ്ഞ ചെലവില്‍ സര്‍ക്കാര്‍ ബസുകളില്‍ ഇവിടേക്കെത്താം. അടുത്തുള്ള സംസ്ഥാനങ്ങളായ രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലേക്ക് മികച്ച ബസ് യാത്രാ സൗകര്യമാണുള്ളത്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    45 കിലോമീറ്റര്‍ അകലെയുള്ള ഗുര്‍ഗോണാണ് നുഹിന് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    നുഹിന് അടുത്തുള്ള വിമാനത്താവളം ന്യുഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ്. 70 കിലോമീറ്റര്‍ ദൂരം ഇവിടേക്കുണ്ട്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലേക്കും, വിദേശത്തേക്കും ഇവിടെ നിന്ന് വിമാന സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed