കോട്കപുര - ബതിന്ദ റോഡില്‍ ദല്വന് കലന്‍ എന്ന ഗ്രമാത്തില്‍ സ്ഥിതിചെയ്യുന്ന ഗുരുദ്വാരയാണിത്. പത്താം സിക്ക് ഗുരുവായ ഗുരു ഗോവിന്ദ് സിംഗ് താല്‍വാണ്ടി സാബോയിലേക്കുള്ള തന്റെ വഴിയില്‍ ഇവിടം സന്ദര്‍ശിച്ചിരുന്നു എന്നാണ് വിശ്വാസം.ഈ ഗ്രാമത്തിലുള്ള ഒരു ദരിദ്ര കുടുംബത്തിന് ഗുരു തന്റെ വസ്ത്രങ്ങള്‍ ദാനമായി നല്‍കിയെന്നും ആ വസ്ത്രങ്ങള്‍ ഇന്നും ആ കുടുംബം തങ്ങളുടെ കുടുംബസ്വത്തായി കൈമാറുന്നുണ്ടെന്നും പറയപ്പെടുന്നു. ഗുരു ഗോവിന്ദ് സിംഗ് സന്ദര്‍ശനത്തിനിടെ കുളിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ഒരു തീര്‍ത്ഥക്കുളവും ഈ ഗ്രാമത്തിലുണ്ട്.