Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഫത്തേഹബാദ് » ആകര്‍ഷണങ്ങള് » ബനാവാലി

ബനാവാലി, ഫത്തേഹബാദ്

11

ഫത്തേഹാബാദില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പുരാവസ്തു പ്രധാന്യമുള്ള ഒരു കുന്നാണ് ബനാവാലി അഥവാ വനവാലി.  പത്തുമീറ്റര്‍ ഉയരത്തിലുള്ള ഈ കുന്ന് ഒന്നര ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ച് കിടക്കുന്നു.

ചരിത്രം, പുരാവസ്തു ശാസ്ത്രം എന്നിവയില്‍ താല്‍പര്യമുള്ളവരെ ആകര്‍ഷിക്കുന്ന ഒരു സ്ഥലമാണിത്. ഇതിന് സമീപത്തൊന്നും ആള്‍താമസമില്ല.

പൂര്‍വ്വ ഹാരപ്പന്‍ കാലഘട്ടം (ബി.സി 2500 മുതല്‍ ബി.സി 2300 വരെ), ഹാരപ്പന്‍ കാലഘട്ടം (ബി.സി 2300 മുതല്‍ ബി.സി 1700 വരെ) എന്നിവയെ സംബന്ധിച്ച് വിലപ്പെട്ട വിവരങ്ങളാണ് ഇവിടെ നിന്ന് ലഭിച്ചിട്ടുള്ളത്.

മികച്ച സംവിധാനങ്ങളുള്ള ഒരു ടൗണിന്‍റെ ശേഷിപ്പുകളാണ് ഇവിടെ നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുള്ളത്. ഇവിടുത്തെ ജനങ്ങളുടെ പ്രധാന തൊഴില്‍ കൃഷിയായിരുന്നു എന്നും അനുമാനിക്കപ്പെടുന്നു. ബാര്‍ലി, കടുക്, എള്ള് എന്നിവ ഇവിടെ കൃഷി ചെയ്തിരുന്നു. തടികൊണ്ടുള്ള കലപ്പയായിരുന്നു പ്രധാന പണിയായുധം.

ഇവിടെ നിന്ന് കണ്ടെടുക്കപ്പെട്ട വസ്തുക്കള്‍ അവിടെ വസിച്ചിരുന്ന ജനങ്ങളുടെ സമ്പന്നതയെ സൂചിപ്പിക്കുന്നവയാണ്. ഇഷ്ടികകൊണ്ട നിര്‍മ്മിച്ച വീടുകള്‍ വളരെ വൈദഗ്ധ്യത്തോടെ ചെയ്ത് തയ്യാറാക്കിയവ ആയിരുന്നു. ഇവയ്ക്ക് അടുക്കള, കലവറ, കക്കൂസ്, സ്വീകരണ മുറി തുടങ്ങിയവയും ഉണ്ടായിരുന്നു. മണ്ണുകൊണ്ടുള്ള പാത്രങ്ങളും, കഴുകാനുള്ള വലിയ പാത്രങ്ങളും, മികച്ച മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനവും ഇവിടെ കണ്ടെത്തുകയുണ്ടായി.  

ആഭരണങ്ങള്‍, സ്വര്‍ണ്ണം, വെങ്കലം, ചെമ്പ്, വെള്ളി എന്നിവയില്‍ നിര്‍മ്മിച്ച ദേവി ദേവന്മാരുടെ രൂപങ്ങള്‍ തുടങ്ങിയവ ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. അക്കാലത്തെ കൊല്ലന്മാര്‍ ചെമ്പ്, വെങ്കലം എന്നിവ ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരുന്നു. പക്ഷികള്‍, പൂവ്, മരം തുടങ്ങിയവയും ചിത്രങ്ങളും, രൂപങ്ങളും ഈ സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.         

One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri