ഗുരുദ്വാര ഫത്തേഹ്ഗര്‍ സാഹിബിന്‍െറ പ്രധാന ഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. വംശീയ കലാപത്തില്‍ മരിച്ച ആറായിരത്തോളം സിക്കുകാരുടെ ഓര്‍മക്കായാണ് ഈ ഗുരുദ്വാര നിര്‍മിച്ചിട്ടുള്ളത്. ബാബാ ബണ്ടാ സിംഗ് ജി ബഹാദൂര്‍ സിക്കുകാരുടെ സംസ്കാര ചടങ്ങുകള്‍ നടത്തിയ പ്രദേശത്താണ് ഗുരുദ്വാരയുടെ പ്രധാന കെട്ടിടം സ്ഥിതി ചെയ്യുന്നതെന്നാണ് വിശ്വാസം. ഗുരുദ്വാര ഫത്തേഹ്ഗര്‍ സാഹിബിന്‍െറ പശ്ചാത്തലത്തിലുള്ള ഈ ചെറിയ ഗുരുദ്വാരയുടെ ദൃശ്യം മനോഹരമാണ്.
മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍െറ കാലത്ത് നിര്‍മിച്ചതെന്ന് കരുതുന്ന ഗുരുദ്വാരയില്‍ രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിക്കാന്‍ സിക്കുമത വിശ്വാസികള്‍ക്കൊപ്പം നിരവധി സഞ്ചാരികളും സന്ദര്‍ശിക്കാറുണ്ട്.