ഒട്ടേറെ ക്ഷേത്രങ്ങളുള്ള ചെറു നഗരമാണ് ഹര്‍തി. പുരാതനക്ഷേത്രങ്ങളും ആധുനികക്ഷേത്രങ്ങളുമുണ്ട് ഇവിടെ. ഇവിടുത്തെ ഏറ്റവും പഴക്കമേറിയ ക്ഷേത്രം പാര്‍വ്വതി പരമേശ്വര ക്ഷേത്രമാണ്. ഉമാമഹേശ്വര ക്ഷേത്രമെന്നും ഈ ക്ഷേത്രത്തിന് പേരുണ്ട്. ചാലൂക്യ ഭരണകാലത്താണ് ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്. ഹര്‍തിയിലെ മറ്റൊരു പ്രധാനക്ഷേത്രമാണ് ശ്രീ ബസവേശ്വര ക്ഷേത്രം.
ശ്രാവണമാസത്തിലെ അവസാനത്തെ തിങ്കളാഴ്ചയാണ് ഇവിടത്തെ ജാത്രയെന്ന അതിപ്രധാന ഉത്സവം നടക്കുന്നത്. ഈ ദിവസമാണ് ധ്യാമമ്മ ബിംബം എഴുന്നെള്ളിക്കുന്നത്.ക്ഷേത്രങ്ങള്‍ ഏറെയുള്ള ഈ നഗരത്തില്‍ ചെറിയൊരു മുസ്ലീം പള്ളിയുമുണ്ട്. ഉത്സവം പള്ളിയിലേതായാലും ക്ഷേത്രത്തിലേതായാലും രണ്ടു മതക്കാരും പരസ്പരസഹകരണത്തോടെയാണ് അവ നടത്തുന്നത്.



Click it and Unblock the Notifications