Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗഡാഗ് » ആകര്‍ഷണങ്ങള് » ത്രികൂടേശ്വര ക്ഷേത്രം

ത്രികൂടേശ്വര ക്ഷേത്രം, ഗഡാഗ്

7

ഗഡാഗിലെത്തിയാല്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ് ത്രികൂടേശ്വര ക്ഷേത്രം. ഇതിനടുത്തായി സരസ്വതി ക്ഷേത്രം, സോമേശ്വര ക്ഷേത്രം എന്നിങ്ങനെ ഒട്ടേറെ ചെറുക്ഷേത്രങ്ങളുമുണ്ട്. ശിവനാണ് ഇവിടത്തെ പ്രധാന ദേവന്‍. കല്യാണി ചാലൂക്യ രാജാക്കന്മാര്‍ പത്ത്, പന്ത്രണ്ട് നൂറ്റാണ്ടുകളിലായിട്ടാണ് ഈ ക്ഷേത്രങ്ങള്‍ പണികഴിപ്പിച്ചതെന്നാണ് കരുതപ്പെടുന്നത്.

മൂന്ന് ശിവലിംഗങ്ങള്‍ ഒരുമിച്ച് ഒരു കല്ലില്‍ പ്രതിഷ്ഠിച്ചിരിക്കുന്നതായി കാണാം. ഈ മൂന്ന് ലിംഗങ്ങളും ചേര്‍ത്തുവച്ചിരിക്കുന്നതിനാലാണ് ത്രികൂടേശ്വര ക്ഷേത്രമെന്ന് ഇതിനെ വിളിക്കുന്നത്. ത്രിമൂര്‍ത്തി സങ്കല്‍പ്പത്തെയാണ്രേത ഈ മൂന്ന് ലിംഗങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത്. ത്രികൂടേശ്വര ക്ഷേത്രത്തിനുള്‍ഭാഗത്ത് കല്ലിലും മറ്റുമായി ഒട്ടേറെ ചെറുരൂപങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്.

അതുപോലെതന്നെ കൊത്തുപണികള്‍ നിറഞ്ഞ തൂണുകളുമുണ്ട്. സരസ്വതി, ഗായത്രി, ശാരദ ദേവിമാരുടെ പ്രതിഷ്ഠകളുള്ള ക്ഷേത്രങ്ങളും ഈ ക്ഷേത്രസമുച്ചയത്തിലുണ്ട്. മറ്റ് ചാലൂക്യക്ഷേത്രങ്ങളെപ്പോലെ തന്നെ ത്രികുടേശ്വര ക്ഷേത്രവും കൊത്തുപണികളുടെയും കല്‍പ്പണികളുടെയും സങ്കേതമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu