പത്മബ്ബാരസി ബസതിയെന്നും കൂടി അറിയപ്പെടുന്ന നാരായണ ക്ഷേത്രം എഡി 950ല്‍ കൃഷ്ണ മൂന്നാമന്റെ കാലത്താണ്രേത പണികഴിപ്പിച്ചത്. കര്‍ണാകത്തിലെ ഏറ്റവും വലിയ രാഷ്ട്രകൂട ക്ഷേത്രമാണ് ഇത്. ഗഡാഗിലെത്തുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ക്ഷേത്രങ്ങളിലൊന്നാണിത്. കര്‍ണാടകത്തിലെ മറ്റ് രാഷ്ട്രകൂട ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തവുമാണിത്.
ത്രികൂട വിഭാഗത്തിലാണ് ഈ ക്ഷേത്രം പെടുന്നത്. ഗര്‍ഭഗൃഹത്തിന് മുകളിലായി ദ്രാവിഡ വിമാന രീതിയിലുള്ള ശിഖരം കാണാവുന്നതാണ്. ഈ ശിഖരമാണ് ത്രികൂടം. മൂന്ന് ഗര്‍ഭഗൃഹങ്ങളാണ് ക്ഷേത്രത്തിലുള്ളത്. ഇതില്‍ പ്രധാനപ്പെട്ട ത്രികൂടം സമചതുരത്തിലുള്ളതാണ്. മറ്റ് രണ്ടെണ്ണവും ദീര്‍ഘചതുരാകൃതിയിലുള്ളവയാണ്.



Click it and Unblock the Notifications