ഗഡാഗിലെ പേരുകേട്ടൊരു നഗരമാണ് സുഡി കല്ലില്‍ കൊത്തിയുണ്ടാക്കിയ സ്തൂപങ്ങളാണ് സുഡിയുടെ പ്രത്യേകത. നാളുകള്‍ക്ക് മുമ്പ് പുറംലോകത്ത് ഈ നഗരത്തിന് വലിയ പേരില്ലായിരുന്നു. എന്നാല്‍ പുരാവസ്തുവകുപ്പിന്റെ സര്‍വ്വേയും മറ്റും നടന്നതോടെയാണ് സുഡിയുടെ പ്രത്യേകതകള്‍ പുറംലോകം അറിയാന്‍ തുടങ്ങിയത്. കല്യാണി ചാലൂക്യരുടെ ഭരണകാലത്ത് അതായത് എഡി 1000 കാലഘട്ടം സുഡിയുടെ സുവര്‍ണകാലഘട്ടമായിരുന്നുവത്രേ. അക്കാലത്താണ് ഇന്നു കാണുന്ന ചരിത്രസ്മാരകങ്ങള്‍ പലതും ഇവിടെ പണിയിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. മല്ലികാര്‍ജുന ക്ഷേത്രം, ദ്വിഗോപുര ക്ഷേത്രം, നാഗ കുണ്ട എന്നിവയാണ് ഇവിടത്തെ പ്രധാന നിര്‍മ്മിതികള്‍. കൂറ്റന്‍ ഗണപതി പ്രതിമ, കല്‍മണ്ഡപത്തില്‍ പണിതിരിക്കുന്ന ഈശ്വര ലിംഗം, ഭീമന്‍ ശിവലിംഗം, ഹുഡെ എന്നു പേരുള്ള ഗോപുരം എന്നിവയും ഇവിടെ കാണാം. ഗഡാഗിലേയ്ക്കുള്ള വഴിയില്‍ കിടക്കുന്ന ഈ സ്ഥലം സന്ദര്‍ശിച്ചിരിക്കേണ്ട ഒന്നു തന്നെയാണ്.



Click it and Unblock the Notifications