മഗഡി ടാങ്കെന്നും മഗഡി കരെ അറിയപ്പെടുന്ന സ്ഥലത്താണ് ഈ പക്ഷിസങ്കേതം. ഇതിനടുത്തുകൂടി കാവേരി നദിയുടെ ഒര കൈവഴി ഒഴുകുന്നുണ്ട്. ഗഡാഗ് നഗരത്തില്‍ നിന്നും 26 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. 134 ഏക്കറില്‍ പരന്നുകിടക്കുകയാണ് മഗഡി തടാകം. പ്രത്യേകതരം ജലപ്പക്ഷികള്‍ ദേശാടനത്തിനെത്തുന്ന ഇവിടം മനോഹരമാണ്.
കഴിഞ്ഞ പത്തുവര്‍ഷമായി മധ്യേഷ്യയിലെ 134ലേറെ തരത്തിലുള്ള പക്ഷികള്‍ ഈ പക്ഷിസങ്കേതത്തിലെത്തിയിട്ടുണ്ട്. പര്‍പ്പിള്‍ ഹെറോണ്‍, ഗ്രേ ഹെറോണ്‍, ഓറിയന്റല്‍ ഐബിസ്, കോമ്പ് ഡെക്ക്, ഗ്രേറ്റര്‍ ഫ്ളെമിങോ എന്നിവയാണ് ദേശാടനക്കിളികളിലെ പ്രധാനികള്‍. ഫിഷറീസ് വകുപ്പിനൊപ്പം മഗഡി ഗ്രാമപഞ്ചായത്തും ചേര്‍ന്നാണ് പക്ഷിസങ്കേതം സംരക്ഷിച്ചുപോരുന്നത്.