സമുദ്രനിരപ്പില്‍ നിന്ന് 7200 അടി ഉയരത്തില്‍ മലയുടെ മുകളിലാണ് പ്രശാന്തമായ ഈ ഹനുമാന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗാംഗ്ടോക്കില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ ദൂരെയുള്ള ഈ ക്ഷേത്രത്തിന്‍െറ മേല്‍നോട്ടം പ്രദേശവാസികളുടെ സഹായത്തോടെ ഇന്ത്യന്‍ ആര്‍മിയാണ് നിര്‍വഹിക്കുന്നത്. പ്രാര്‍ഥനകള്‍ക്ക് ഉത്തരം കിട്ടുന്ന സ്ഥലം എന്ന നിലയില്‍ നിരവധി വിശ്വാസികള്‍ ഇവിടെയത്തൊറുണ്ട്. സഞ്ചാരികള്‍ക്ക് പുതിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി ഈ ക്ഷേത്ര സമുച്ചയം ഈയിടെ പുതുക്കിപ്പണിതിരുന്നു. ഇവിടെ നിന്ന് നോക്കിയാല്‍ കാഞ്ചന്‍ജംഗ കൊടുമുടിയുടെയും ഗാംഗ്ടോക്ക് നഗരത്തിന്‍െറയും വിഹഗ വീക്ഷണം വേറിട്ട അനുഭവം ആയിരിക്കും. സിക്കീം രാജകുടുംബത്തിലെ അംഗങ്ങളുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്ത സ്ഥലവും ഇവിടെ നിന്നാല്‍ കാണാം.



Click it and Unblock the Notifications