കാഞ്ചന്‍ജംഗ കൊടുമുടിയുടെ ഗാംഭീര്യം ആസ്വദിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഗാംഗ്ടോക്കില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയുള്ള താഷി വ്യൂപോയിന്‍റാണ് ബെസ്റ്റ് ചോയിസ്. ഹിമരാജന്‍െറ സൗന്ദര്യത്തിനൊപ്പം ഫൊഡോംഗ് ലാബ്രാംഗ് മൊണാസ്ട്രികളും ഇവിടെ നിന്നാല്‍ കാണാം. കഫ്റ്റീരിയയും ഒരു ഒബ്സര്‍വേഷന്‍ ടവറുമാണ് ഇവിടെയുള്ളത്. അതിരാവിലെ ഇവിടെയത്തെിയാല്‍ കൊടുമുടിയില്‍ നിന്ന് സൂര്യന്‍ ഉദിച്ചുവരുന്ന മനോഹര കാഴ്ച നുകരാം. ശേഷം സമീപത്തെ പാര്‍ക്കില്‍ നിന്ന് ചുടുകാപ്പിയും സിക്കീമിന്‍െറ തനത് പലഹാരം മൊമോയും രുചിച്ച് മടങ്ങാം.



Click it and Unblock the Notifications