ഗയയിലെ പുണ്യ പുരാതന ആരാധനാലയമാണ് മാന്‍ഗ്ല മന്ദിര്‍.. ശക്തി ദേവിയാണ് ഇവിടത്തെ പ്രതിഷ്ഠ. ആദി ശങ്കരന്‍റെ അഭിപ്രായ പ്രകാരം മഹാലക്ഷ്മിയാണ് ശക്തീ രൂപത്തില്‍ ഇവിടെയുള്ളത്.പദ്മപുരാണം വായു പുരാണം അഗ്നിപുരാണം തുടങ്ങി പുണ്യ പുരാതന കൃതികളിലും താന്ത്രിക വിധികളിലും ഈ ക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിനും മുന്‍പാണ് ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്.
മാന്‍ഗ്ലാഗൌരി കുന്നിനു മുളിലാണ് ഈ ക്ഷേത്രമുള്ളത്.ശിവഭഗവാന്‍റെ പാതി രൂപമായും ശക്തിയെ ക്ഷേത്രത്തിനുള്ളില്‍ ആരാധിക്കുന്നു. സമൃദ്ധിയുടെ പ്രതീകമായ നിറമാറുള്ള ശക്തിരൂപമാണ് ക്ഷേത്രത്തിലെ മൂര്‍ത്തി. കുന്നിലേക്കുള്ള പടികള് ചവുട്ടിക്കയറിയോ വാഹനം വഴിയോ തീര്‍ത്ഥാടകര്‍ക്ക് ക്ഷേത്രദര്‍ശനം നടത്താം.
ക്ഷേത്രത്തിലെ വാസ്തുകലകള്‍ എടുത്തു പറയേണ്ട ഒന്നാണ്. മനോഹരമായ വിഗ്രഹങ്ങളും മറ്റ്കൊത്തു പണികളും ക്ഷേത്രത്തിന് അഴക് കൂട്ടുന്നു.മുന്‍വശത്ത് ഒരു മണ്ഡപമുള്ള ക്ഷേത്രത്തിന്‍റെ മുറ്റത്ത് അഗ്നി കുണ്ഡമുണ്ട്.പ്രധാന മൂര്‍ത്തിയെക്കൂടാതെ ഉപമൂര്‍ത്തികളെ ആരാധിക്കുന്ന രണ്ട് ശ്രീകോവിലുകളും ക്ഷേത്രത്തിലുണ്ട്.ശിവന്‍,ദുര്‍ഗ്ഗ,ദക്ഷിണ കാളി തുടങ്ങിയവയാണ് ക്ഷേത്രത്തിലെ മറ്റ് മൂര്ത്തികള്‍.



Click it and Unblock the Notifications