ഗാസിയാബാദ് ജില്ലയിലെ ഏറ്റവും വലിയ മണ്ഡലാമ് ഹാപൂര്‍. ഗാസിയാബാദില്‍ നിന്നും ഇവിടേക്ക് 34 കിലോമീറ്ററുണ്ട്. ഡല്‍ഹിയില്‍നിന്നും 60 കിലോമീറ്റര്‍ ദൂരത്തായാണ് ഹാപൂര്‍ സ്ഥിതിചെയ്യുന്നത്.
ബുലന്തസറും മീററ്റും ഭരിച്ചിരുന്ന ഹര്ദത്തയാണ് ഹാപൂര്‍ നിര്‍മിച്ചത് എന്നാണ് വിശ്വാസം. പൂന്തോട്ടം എന്നര്ത്ഥമള്ള ഹാപര്‍ എന്ന വാക്കില്‍നിന്നാണ് ഈ സ്ഥലത്തിന് ഹാപൂര്‍ എന്ന പേരുകിട്ടിയത് എന്നും വിശ്വാസമുണ്ട്.
1670ല്‍ സ്ഥാപിച്ച ജുമാ മസ്ജിദാണ് ഹാപൂറിലെ പ്രശസ്തമായ കാഴ്ച. മുഗള്‍ രാജാവായ ഔറംഗസീബാണ് ഈ നസ്ജിദ് നിര്‍മിച്ചത്. ചന്ദി മന്ദിര്‍, സാബ്ലി ശിവ മന്ദിര്‍ തുടങ്ങിയ ഹിന്ദു ക്ഷേത്രങ്ങളും ഇവിടെ കാണാം.