ഹൈന്ദവ തീര്‍ഥാടനകേന്ദ്രമായ ഹരിഹര്‍ ധാം ക്ഷേത്രത്തിലാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതി ചെയ്യുന്നത്. 65 അടി ഉയരമുള്ള ഈ ശിവലിംഗം 30 വര്‍ഷമെടുത്താണ് പൂര്‍ത്തീകരിച്ചത്. 25 ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന പരമ്പരാഗത ശൈലിയില്‍ നിര്‍മിച്ചിട്ടുള്ള ക്ഷേത്രത്തെ ചുറ്റി പുഴയും ഒഴുകുന്നുണ്ട്.
ഹൈന്ദവ വിശ്വാസമനുസരിച്ച് ശ്രാവണ മാസത്തിലെ പൂര്‍ണ ചന്ദ്ര ദിവസം ശിവാരാധനക്ക് ഉത്തമമാണ്. അതുകൊണ്ട് തന്നെ ശ്രാവണ പൂര്‍ണിമ ദിനത്തില്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവിടെ വിശ്വാസികള്‍ എത്താറുണ്ട്. നാഗപഞ്ചമിയും ഇവിടെ ആഘോഷപൂര്‍വം ആചരിക്കാറുണ്ട്. ക്ഷേത്രത്തിന്‍െറ മതപരമായ പ്രാധാന്യം കൊണ്ട് തന്നെ നിരവധി വിവാഹങ്ങളും ഇവിടെ നടക്കാറുണ്ട്. ഗ്രാന്‍റ് ട്രങ്ക് റോഡിലൂടെ വന്നാല്‍ ഹരിഹര്‍ധാമിന് മൂന്ന് കിലോമീറ്റര്‍ അകലെ ബഗോധറില്‍ എത്താം. ഗിരിധിഹ് ജില്ലക്ക് തെക്കുഭാഗത്ത് 60 കിലോമീറ്റര്‍ ദൂരെയാണ് ഹരിഹര്‍ ധാം.



Click it and Unblock the Notifications