ഗിര്‍നര്‍ മലനിരകളിലെ കൊടുമുടികളിലൊന്നായ പാവഘറിലാണ് ഈ ക്ഷേത്രം. ഇത് പ്രസിദ്ധമായ ഹിന്ദു-മുസ്ലിം തീര്‍ഥാടനം കേന്ദ്രം കൂടിയാണ്. കാളിദേവിയാണ് ഇവിടത്തെ പ്രതിഷ്ഠ. ദേവിക്ക് നാല് കൈകളാണുള്ളത്. ഒരു കയ്യില്‍ വാളും മറ്റേ കയ്യില്‍ പിശാചിന്‍െറ തലയുമാണുള്ളത്. മറ്റു രണ്ടു കൈകളും അനുഗ്രഹിച്ച് കൊണ്ട് ഉയര്‍ത്തിയ രീതിയിലാണ്. ഉദ്ദിഷ്ഠ ഫലസിദ്ധിക്കായി ദേവിയോട് പ്രാര്‍ഥിച്ചാല്‍ ഫലിക്കുമെന്നാണ് വിശ്വാസം. കാളികയുടെ അനുഗ്രഹം ലഭിക്കുന്നതിനായ് തീര്‍ഥാടകര്‍ എല്ലാകൊല്ലവും ഇവിടം സന്ദര്‍ശിക്കുന്നു.



Click it and Unblock the Notifications