ഒഡീഷയിലെ പ്രമുഖ ബീച്ചായ ആര്യാപ്പള്ളി ബീച്ച് ഏറെ പേര് കേട്ടതാണ്. ഇവിടുത്തെ മനോഹരമായ സൂര്യാസ്തമയം ഏറെയാളുകളെ ആകര്‍ഷിക്കുന്നു. മഴനിഴല്‍ പ്രദേശത്താണ് ആര്യാപ്പള്ളി ബിച്ച് ഉള്‍പ്പെടുന്നത്. എന്നിരുന്നാലും മഴക്കാലത്ത് ശക്തമായ മഴ ഇവിടെ ലഭിക്കുന്നുണ്ട്.
ശാന്തവും, മനോഹരവുമായ ഈ കടല്‍ത്തീരം ഏറെയാളുകളെ ആകര്‍ഷിച്ചു വരുന്നു. ഒക്ടോബര്‍ മുതല്‍ ജൂണ്‍ വരെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലം. നീന്തലും, സൂര്യസ്നാനവും ഇവിടെയെത്തുന്നവരുടെ പ്രധാന വിനോദങ്ങളാണ്. സന്ദര്‍ശകര്‍ക്കായി ബീച്ചിന് സമീപം ഹോട്ടലുകളും, മറ്റ് സൗകര്യങ്ങളുമുണ്ട്. ബെര്‍ഹാംപൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 30 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഇവിടെയെത്താം.



Click it and Unblock the Notifications