കുടുംബത്തോടും, സുഹൃത്തുക്കളോടുമൊപ്പം സന്ദര്‍ശിക്കാന്‍ യോജിച്ച ഒരു സ്ഥലമാണ് ഗോപാല്‍പൂര്‍ ബീച്ച്. ആസ്വാദ്യകരമായ ഒരു കുളി ഇവിടെ നടത്താം. ഇന്ത്യയിലെ വളരെ ചുരുങ്ങിയ ബീച്ചുകള്‍ മാത്രമേ ഗോപാല്‍പൂരിന് സമാനമായുള്ളൂ. കുതിര സവാരി, കടല്‍യാത്ര, ബോഡി മസാജ് തുടങ്ങിയവയ്ക്കും ഇവിടെ സൗകര്യമുണ്ട്.
ഇവിടുത്തെ ഏറ്റവും ആകര്‍ഷകമായ കാഴ്ച സൂര്യാസ്തമനമാണ്. സൂര്യബിബം തിരമാലകളാല്‍ മൂടപ്പെട്ട് അപ്രത്യക്ഷമാകുന്ന കാഴ്ചയ്ക്കൊപ്പം ഇളനീരും നുണഞ്ഞ് ആ നിമിഷങ്ങള്‍ ആസ്വാദ്യകരമാക്കാം. കപ്പലുകള്‍ക്ക് ദിശയറിയാനായുള്ള ഒരു ലൈറ്റ് ഹൗസ് ഇപ്പോഴും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.



Click it and Unblock the Notifications