ഗോവര്‍ദ്ധനത്തെ പ്രശസ്തമായ ഒരു പവിത്രമായ കുളമാണ് കുസുമസരോവര്‍. കുസുമം എന്നാല്‍ പുഷ്പം. പൂവ് ഇതല് വിരിച്ച ആകൃതിയിലാണ് ഈ കുളം. രാധാകുണ്ടില് നിന്നും അരമണിക്കൂര്‍ നടന്നാല്‍ കുസുമസരോവരത്തില് എത്താം. 450 അടി നീളവും 60 അടി താഴ്ചയുമുണ്ട് ഈ കുളത്തിന്. ശ്രീകൃഷ്ണന്റെ പ്രിയപ്പെട്ട കദംബവൃക്ഷം ഇവിടെ ധാരാലമായി പൂത്തുനില്‍ക്കുന്നത് കാണാം.