1904 ല്‍ ബ്രിട്ടീഷുകാരാണ് ഗോള്‍ഫ് കോഴ്സ് പണിതത്. 1922 ല്‍ ഇവിടെ ആദ്യ ടൂര്‍ണമെന്റ് നടന്നു. പച്ചപ്പ് നിറഞ്ഞ ഈ കളിസ്ഥലം മനോഹരമായ ഒന്നാണ്. സമുദ്രനിരപ്പില്‍ നിന്ന് 2650 മീറ്റര്‍ ഉയരത്തിലുള്ള ഇത് ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള ഗോള്‍ഫ് കോഴ്സാണ്. ഗോള്‍ഫ് കളിയില്‍ താല്പര്യമുള്ളവര്ക്ക് 18 ഹോളുകളുള്ള ഈ കോഴ്സില്‍ ഒരു ദിവസത്തെ താല്കാലിക മെമ്പര്‍ഷിപ്പ് സ്വന്തമാക്കി കളിക്കാം. ജമ്മു കാശ്മീര്‍ ടൂറിസം ഡവലപ്മെന്റ് കോര്‍പ്പറേഷനാണ് ഇതിന്റെ മേല്‍നോട്ടം.