സസ്യജാലങ്ങളുടെയും, വന്യജീവികളുടെയും സാന്നിധ്യത്താലാണ് ഈ പ്രദേശം അറിയപ്പെടുന്നത്. 180 സ്ക്വയര്‍ കിലോമീറ്റര്‍ പരന്ന് കിടക്കുന്ന ഈ പ്രദേശം സമുദ്രനിരപ്പില്‍ നിന്ന് 2400 മുതല്‍ 4300 മീറ്റര്‍ വരെ ഉയരത്തിലാണ്. ചെമ്പോത്ത് പക്ഷികളുടെ ഒരു ആവാസകേന്ദമാണ് ഇവിടം. ഗിര്ഫോണ് വള്‍ച്ചര്‍, മോണല്‍, സ്നോ കോക്ക്, കോക്ലാസ് തുടങ്ങി അനേകയിനം പക്ഷി വര്‍ഗ്ഗങ്ങളെ ഇവിടെ കാണാനാവും. പക്ഷി നിരീക്ഷകരുടെ ഒരു ഇഷ്ടകേന്ദ്രം കൂടായായ ഇവിടെ സ്വദേശികളും, ദേശടകരുമായ അനേകയിനം പക്ഷികളെ കാണാം. യൂറോപ്യന്‍ ഹൂപ്പോ, ജംഗിള്‍ ക്രോ, ബ്ലു റോക്ക് പീജിയന്‍, കാശ്മീര്‍ റോളര്‍ തുടങ്ങിയ തുടങ്ങിയ പക്ഷി വര്‍ഗ്ഗങ്ങളെ ഇവിടെ കാണാനാവും.
ആടിനോട് സാമ്യമുള്ള സെരോ, പുള്ളിപ്പുലി, ചുവപ്പ് കുറുക്കന്, കസ്തൂരി മാന്‍ തുടങ്ങിയ വംസനാശ ഭീഷണി നേരിടുന്ന ജീവികളെ ഇവിടെ കാണാനാവും. ഡൈക്കോടൈല്ഡോണസ് സസ്യങ്ങളും, കുറ്റിച്ചെടികളായ സൊര്ബാരിയ ടൊമെന്റോസ, ഇന്ഡോഫെര ഹെറ്റെരാന്ത, വിബര്ണം തുടങ്ങി അനേകയിനം സസ്യങ്ങളെ ഇവിടെ കാണാം. പൈന്‍, ദേവതാരു, ഫിര്‍, ചെസ്റ്റ്നട്ട് തുടങ്ങിയ വൃക്ഷങ്ങളും ഇവിടെയുണ്ട്.