1902 ല്‍ ബ്രിട്ടീഷ് ഭരണകാലത്താണ് സെന്റ്മേരീസ് ചര്‍ച്ച് പണികഴിക്കുന്നത്. ബ്രീട്ടീഷ് വാസ്തു ശൈലിയില്‍ പണിത ഈ പള്ളി ഏറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. 110 വര്‍ഷം പഴക്കമുള്ള ഈ പള്ളി കാശ്മീരിലെ എണ്ണപ്പെട്ട ക്രിസ്ത്യന്‍ പള്ളികളിലൊന്നാണ്. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്തിന്റെ ഒരു ബാക്കിപത്രം കൂടായാണ് ഈ ദേവാലയം.
പള്ളിക്ക് സമീപത്തായി പഴയ നിര്‍മ്മാണ ശൈലിയില്‍ പണിത ഹോട്ടലുകളും കെട്ടിടങ്ങളുമുണ്ട്. ഇവിടെ സന്ദര്‍ശകര്‍ക്ക് താമസസൗകര്യം ലഭിക്കും. ഈ പ്രദേശത്ത് കാണുന്ന ആല്‍പൈന്‍ വൃക്ഷങ്ങള്‍ പ്രകൃതിഭംഗിക്ക് മാറ്റ് കൂട്ടുന്നു. പള്ളിക്കടുത്തായി തന്നെ ഒരു മോസ്കും, ക്ഷേത്രവും, ഗുരുദ്വാരയുമുണ്ട്.