ഗുല്‍മാര്‍ഗിനടുത്തുള്ള കുകര്‍മാര്‍ഗ് ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. കുകര്‍ അഥവാ പക്ഷി എന്നവാക്കില്‍ നിന്നും, നാഗ് അഥവാ പാമ്പ് എന്ന വാക്കില്‍ നിന്നുമാണ് ഈ സ്ഥലത്തിന് പേര് ലഭിച്ചത്. സമുദ്രനിരപ്പില്‍ നിന്ന് 2000 മീറ്റര്‍ ഉയരത്തിലുള്ള ഈ സ്ഥലം ഉദ്യാനങ്ങളും, നീരുറവകളും നിറഞ്ഞതാണ്. കുകര്‍നാഗിലെ ഉറവകളിലെ ജലത്തിന് ഔഷധഗുണമുണ്ടെന്നാണ് വിശ്വാസം. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് മരുന്നായി ഈ ജലം ഉപയോഗിക്കാറുണ്ട്. വിശപ്പും ദാഹവുമകറ്റാന്‍ ഈ ജലത്തിന് കഴിയുമെന്നും ജനങ്ങള്‍ വിശ്വസിക്കുന്നു. ഡാക്ക്സം, സാഗം, വാങ്കം, ഹങ്കാല്‍ഗുണ്ട്, സാലെര്‍ഗാം എന്നിവയാണ് കുകര്‍നാഗിന് അടുത്തുള്ള ഗ്രാമങ്ങള്‍.



Click it and Unblock the Notifications