ഗുല്‍മാര്‍ഗില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെ ബുധ്ഗാം ജില്ലയിലാണ് മാഗം സ്ഥിതി ചെയ്യുന്നത്. ശ്രീനഗര്‍ - ഗുല്‍മാര്‍ഗ് റോഡ് വഴി ഇവിടെ എത്തിച്ചേരാം. സമുദ്രനിരപ്പില്‍ നിന്ന് 1569 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മാഗം ഈ പ്രദേശത്തെ പ്രധാന കച്ചവടകേന്ദ്രങ്ങളിലൊന്നാണ്. ഇവിടുത്തെ 60 ശതമാനം ജനങ്ങളും ഷിയ മുസ്ലിംങ്ങളാണ്. ഇവിടെയുള്ള 1985 ല്‍ സ്ഥാപിക്കപ്പെട്ട ഇദാര അബുള്‍ ഫാസല്‍ അബ്ബാസ് ഇസ്ലാമിക് ലൈബ്രറി ഏറെ പ്രശസ്തമാണ്. ഇസ്ലാമിക് പുസ്തകങ്ങളുടെയും, സിഡികളുടെയും, കാസറ്റുകളുടെയും സാഹിത്യഗ്രന്ഥങ്ങളുടെയും വന്‍ശേഖരമാണ് ഇവിടെയുള്ളത്. ജമ്മുകാശ്മീരിലെ ഏറ്റവും വലിയ ഇസ്ലാമിക് പ്രൈവറ്റ് ലൈബ്രറിയായ ഇത് പല ചടങ്ങുകളും സംഘടിപ്പിച്ച് വരുന്നു. പാവപ്പെട്ടവരെയും, അനാഥരെയും സംരക്ഷിക്കാനുള്ള ഫണ്ട ശേഖരണവും ഇവിടെ നടത്തുന്നുണ്ട്.
മാഴോം രെയില്‍വേസ്റ്റേഷന്‍ ഇവിടെ നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം ദൂരെയാണ്. ശ്രീനഗറില്‍ നിന്ന് ഗുല്‍മാര്‍ഗിലേക്ക് നാലുവരിപ്പാതയുണ്ട്.



Click it and Unblock the Notifications