ഗുല്‍മാര്‍ഗ് ഹില്‍സ്റ്റേഷനിലെ ഒരു കുന്നിലാണ് മഹാറാണി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. റാണി ക്ഷേത്രം എന്നും ഇതിന് പേരുണ്ട്. 1915 വരെ കാശ്മീരിലെ ഭരണം നടത്തിയ മഹാരാജ ഹരിസിങ്ങിന്റെ ഭാര്യ മോഹിനി ഭായ് സിസോധിയ ആണ് ഈ ക്ഷേത്രം പണിതത്. ഡോഗ്രയിലെ രാജാക്കന്മാരുടെ ക്ഷേത്രമായാണ് പഴയകാലത്ത് ഈ ക്ഷേത്രം പരിഗണിക്കപ്പെട്ടിരുന്നത്. മോഹിനേശ്വര് ശിവാലയ എന്ന പേരിലും അറിയപ്പെടുന്ന ഈ ക്ഷേത്രം ഗുല്‍മാര്‍ഗിലെ ഏത് കോണില്‍ നിന്ന് നോക്കിയാലും കാണാനാവും.
സംഹാരത്തിന്റെ ദേവനായ ശിവനും, ഭാര്യ പാര്‍വ്വതിയുമാണ് ഇവിടുത്തെ ആരാധനാമൂര്‍ത്തികള്‍. എല്ലാ കാലത്തും ഭക്തര്‍ ഇവിടം സന്ദര്‍ശിച്ച് വരുന്നു. ശാന്തപൂര്‍ണ്ണമായ ഇവിടുത്തെ അന്തരീക്ഷം ധ്യാനത്തിനും അനുയോജ്യമാണ്.