ഗുര്‍ദാസ്പൂരില്‍ നിന്നുംപടിഞ്ഞാറായി 45 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ദേരാബാബ നാനാക് ആദ്യ സിഖ് ഗുരുവായ ശ്രീ ഗുരു നാനാക് ദേവ് ജിയുടെ സ്മരാണാര്‍ത്ഥം പണികഴിപ്പിച്ചതാണ്. അദ്ദേഹം ഇവിടെ 12 വര്‍ഷം ജീവിച്ചിരുന്നതായാണ് പറയുന്നത്.
അദ്ദേഹം മെക്ക സന്ദര്‍ശിച്ചപ്പോള്‍ ലഭിച്ച വസ്ത്രങ്ങള്‍ ഇവിടെ സൂക്ഷിക്കുന്നുണ്ട്. മാഘി വേളയായ ജനുവരിയിലെ രണ്ടാമത്തെ ആഴ്ചയില്‍ നിരവധി തീര്‍ത്ഥാടകര്‍ ഇവിടേയ്ക്ക് എത്താറുണ്ട്. ഗുരുദ്വാര താഹില്‍ സാഹിബ് സമീപത്തായാണ്.
ഇന്‍ഡോ - പാക് അതിര്‍ത്തിക്കടുത്തായി രവി നദീ തീരത്താണ് ഗുരുദ്വാര താഹില്‍ സ്ഥിതി ചെയ്യുന്നത്. ഗുരുജി ഇവിടെയാണ് താമസിച്ചിരുന്നത്. ദേരാ ബാബാ നാനാക്കിന് എതിര്‍വശത്തായി കര്‍താപൂര്‍ എന്ന് അദ്ദേഹം നാമകരണം ചെയ്ത നഗരത്തിലാണ് അദ്ദേഹം ഭൗതിക ദുഖങ്ങള്‍ ഇറക്കി വച്ചത് .
പിന്നീട് ഇവിടം പാക്സിതാന് ഏറ്റെടുത്തതിനെ തുടര്‍ന്ന് ശ്രീ ഗുരു നാനാക്കിന്റെ വിശ്വാസികള്‍ ഒരു പുതിയ നഗരം പണികഴിപ്പിച്ചതിന് അതിന് ഇപ്പോഴത്തെ പേര് നല്കി. ദേരാബാബ നാനാകില്‍ നിന്നും നോക്കിയാല്‍ കാണാവുന്ന ദൂരത്തിലാണ് കര്‍താപൂര്‍ ഗുരുദ്വാര.