Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗുര്‍ഗാവ് » ആകര്‍ഷണങ്ങള് » കിങ്‌ഡം ഓഫ്‌ ഡ്രീംസ്‌

കിങ്‌ഡം ഓഫ്‌ ഡ്രീംസ്‌, ഗുര്‍ഗാവ്

112

ഗുര്‍ഗാവിലെ ഏറ്റവും മനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്‌ കിങ്‌ഡം ഓഫ്‌ ഡ്രീംസ്‌.  സുവര്‍ണ ത്രികോണത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്ഥലത്താണിത്‌ സ്ഥിതി ചെയ്യുന്നത്‌. അതുകൊണ്ട്‌ ആഗ്ര, ഡല്‍ഹി, ജയ്‌പൂര്‍ എന്നിവടങ്ങളില്‍ നിന്നും വളരെ എളുപ്പം ഇവിടേയ്‌ക്കെത്താം. രാജ്യത്തിന്റെ സംസ്‌കാരം, വിഭവങ്ങള്‍, പാരമ്പര്യം, കല എന്നിവയെ അതിമനോഹരമായി പ്രദര്‍ശിപ്പിക്കുന്ന സ്ഥലമാണിത്‌. ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പ്രദര്‍ശനം കൂടുതല്‍ ആകര്‍ഷണമാക്കിയിട്ടുണ്ട്‌.

2010 ജനുവരി 29 ന്‌ തുടങ്ങിയ കിംങ്‌ഡം ഓഫ്‌ ഡ്രീംസ്‌ ലെഷര്‍ വാലി പാര്‍ക്കിന്‌ സമീപത്തായാണ്‌. നിരവധി ബോളിവുഡ്‌ താരങ്ങള്‍ക്ക്‌ ഇവിടവുമായി ബന്ധമുണ്ട്‌. രാജ്യത്തിനകത്തു നിന്നുമാത്രമല്ല പുറത്തു നിന്നുള്ള വിനോദ സഞ്ചാരികളെയും കിങ്‌ഡം ഓഫ്‌ ഡ്രീംസ്‌ ആകര്‍ഷിക്കുന്നുണ്ട്‌.

ഇന്ത്യയുടെ പരമ്പരാഗതവും ആധുനീകവുമായ സംസ്‌കാരങ്ങള്‍ വിനോദത്തിന്റെ രൂപത്തില്‍ പ്രതിഫലിപ്പിക്കുകയാണ്‌ ഇവിടെ ചെയ്യുന്നത്‌. കരകൗശലം, സംഗീതപരിപാടികള്‍, നാടകം, കാര്‍ണിവല്‍, തെരുവ്‌ നൃത്തം, പൗരണിക പ്രദര്‍ശനങ്ങള്‍ എന്നിവയാണ്‌ ഇവിടെ അവതരിപ്പിക്കുന്നതില്‍ ചിലത്‌.

നൗതാങ്കി മഹല്‍, ഷോഷാ തീയറ്റര്‍ എന്നിവയാണ്‌ വിവിധ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്ന വേദികള്‍. ഇന്ത്യന്‍ വിഭവങ്ങളും കരകൗശല ഉത്‌പന്നങ്ങളും പ്രദര്‍ശിപ്പിക്കുന്ന സ്ഥലമാണ്‌ കള്‍ച്ചര്‍ ഗള്ളി. 835 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന നൗതാങ്കി മഹലിലാണ്‌ ബോളിവുഡ്‌ തരത്തിലുള്ള സംഗീത പരിപാടികള്‍ നടക്കുന്നതും തീയറ്റര്‍ സജ്ജമാക്കുന്നതും.

വളരെ ആകര്‍ഷകമായിട്ടാണ്‌ ഇന്ത്യന്‍ സിനിമകളുടെ പ്രദര്‍ശനം ഇവിടെ നടത്താറ്‌. ക്രിയാത്മകതയും സാങ്കേതികതയും ചേര്‍ന്ന്‌ വശ്യമനോഹരമായ അനുഭവമാണ്‌ ഇവിടം തരുക. യാന്ത്രികമായി പറക്കുന്ന ബാറുകള്‍, ഹൈഡ്രോളിക്‌ സ്റ്റേജ്‌, മെട്രിക്‌സ്‌ സൗണ്ട്‌ സിസ്റ്റം എന്നിവ നല്‍കുന്ന അനുഭവം അവിസ്‌മരണീയമാണ്‌. നൗതാങ്കി മഹലിലെ മഹാരാജ ലോഞ്ച്‌ സന്ദര്‍ശകര്‍ക്കായി പ്രത്യേകം സജ്ജമാക്കിയതാണ്‌. ഇടവേളകളില്‍ ലഘുഭക്ഷണങ്ങളും പാനീയങ്ങളും ലഭ്യമാക്കും.

രാം ലീല, കൃഷ്‌ണ ലീല തുടങ്ങിയ പുരാണ കഥകള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ്‌ ഷോ ഷാ തീയറ്ററില്‍ അവതരിപ്പിക്കുന്നത്‌. വളരെ ആഢംബരത്തോടും അലങ്കാരത്തോടും വിവാഹങ്ങളുടെ അനുകരണങ്ങളും ഇവിടെ അവതരിപ്പിക്കാറുണ്ട്‌. മികച്ച വേഷവിധാനത്തോടും നൃത്തങ്ങളോടും കൂടി ഇന്ത്യന്‍ ഇതിഹാസങ്ങള്‍ ഇവിടെ വളരെ രസകരമായി അവതരിപ്പിക്കാറുണ്ട്‌. കഴിവുള്ള വരെ തിരഞ്ഞെടുക്കുന്നതിനായി ടാലന്റ്‌ ഹണ്ടുകളും സംഘടിപ്പിക്കാറുണ്ട്‌. 350 പേര്‍ക്കിരിക്കാവുന്ന ഉയര്‍ന്ന വേദിയാണിത്‌.

ഇന്ത്യന്‍ സംസ്‌കാരങ്ങള്‍, വിഭവങ്ങള്‍ എന്നിവ അടുത്തറിയാന്‍ അവസരം നല്‍കുന്ന ശീതീകരിച്ച സ്ഥലമാണ്‌ കള്‍ച്ചര്‍ ഗള്ളി. ഷോപ്പിങ്ങും ഇവിടെ സാധ്യമാണ്‌. ഗോവയിലെ മദ്യശാലകളും കേരളത്തിലെ കായലുകളും രാജസ്ഥാന്റെ രാജകീയതയും പഞ്ചാബിന്റെ ഗ്രാമീണ ജീവിതവും ഒരു കുടക്കീഴില്‍ കാണാനുള്ള അവസരമാണ്‌ ഇവിടം നല്‍കുന്നത്‌.

ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യവും വാസ്‌തുവിദ്യയുമാണ്‌ ഇവിടം പ്രതിനിധീകരിക്കുന്നത്‌. കലാകാരന്‍മാരുമായി സന്ദര്‍ശകര്‍ക്ക്‌ ഇടപഴകാനും കഴിയും. ഭക്ഷണ പ്രേമികളെ ആകര്‍ഷിക്കാനായി രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നുള്ള വിഭവങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്‌. ഓരോ സംസ്ഥാനത്തിന്റെയും സവിശേഷതകള്‍ക്കനുസരിച്ചാണ്‌ അതാത്‌ സംസ്ഥാനങ്ങളുടെ പവലിയന്‍ രൂപകല്‍പന ചെയ്‌തിരിക്കുന്നത്‌. മേഘന ബാറും കേരള ബാറുമാണ്‌ കള്‍ച്ചറല്‍ ഗള്ളിയിലെ രണ്ട്‌ ബാറുകള്‍. 10,000 ചതുരശ്ര അടിയിലാണ്‌ ഈ സ്ഥലം വ്യാപിച്ച്‌ കിടക്കുന്നത്‌. ഐഐഎഫ്‌എ മാതൃകയില്‍ അലങ്കാരം, സംഗീതം, സ്‌പെഷ്യല്‍ ഇഫക്‌ട്‌സ്‌ എന്നിവയുടെ പ്രചോദനം ഉള്‍കൊണ്ട്‌ നിര്‍മ്മിച്ചതാണ്‌ ഐഐഎഫ്‌എ ബസ്‌ കഫെ. ബോളിവുഡ്‌ പ്രമേയത്തിലുള്ള റെസ്റ്റോ- ബാറാണിത്‌. വസ്‌ത്രങ്ങള്‍, പോസ്റ്ററുകള്‍, ഐഐഎഫ്‌എ പുരസ്‌കരങ്ങള്‍, മറ്റ്‌ ബോളിവുഡ്‌ പുരസ്‌കാരങ്ങള്‍ എന്നിവ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat