നഗരഹൃദയത്തില്‍ എം.ജി റോഡിലാണ് ഗുവാഹതി പ്ലാനറ്റേറിയം സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും മികച്ച പ്ലാനറ്റേറിയങ്ങളിലൊന്നാണിത്. ഇവിടെയുള്ള താഴികക്കുടങ്ങളും ചരിഞ്ഞ ഭിത്തിയും മറ്റു പ്ലാനറ്റേറിയങ്ങളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നു. ബഹിരാകാശ ശാസ്ത്രത്തില്‍ അഭിരുചിയുള്ളവര്‍ക്ക് പറ്റിയ സ്ഥലമാണിത്.
ജാപനീസ് ഗോട്ടോ ജി.എക്സ് എന്ന് ഉപകരണം ഉപയോഗിച്ച് ശൂന്യാകാശവീക്ഷണം നടത്താം. ബഹിരാകാശരഹസ്യങ്ങളുടെ കലവറ വീക്ഷിക്കാനുള്ള അവസരമാണ് ഇത് നല്‍കുന്നത്. പ്രദേശത്തു നിന്നും പുറത്ത് നിന്നും നിരവധി പേരാണ് പ്ലാനറ്റേറിയം സന്ദര്‍ശിക്കാന്‍ നിത്യവുമെത്തുന്നത്. ശാസ്ത്ര സെമിനാറുകള്‍, സമ്മേളനങ്ങള്‍, ശില്‍പശാലകള്‍, എന്നിവ ഇവിടെ രാജ്യതലത്തില്‍ നടക്കാറുണ്ട്.



Click it and Unblock the Notifications