ആസ്സാമിലെ ഏറ്റവും പ്രധാനപ്പെട്ട ദേശിയോദ്യാനങ്ങളില്‍ ഒന്നാണ് മാനസ് ദേശിയോദ്യാനം. UNESCO-യുടെ നാച്ചുറല്‍ വേള്‍ഡ് ഹെറിറ്റേജ് സൈറ്റില്‍ ഉള്‍പ്പെട്ട സ്ഥലമാണിത്, കൂടാതെ പ്രൊജക്റ്റ് ടൈഗര്‍ റിസേര്‍വ്, ബയോസ്ഫിയര്‍ റിസേര്‍വ്, എലിഫന്റ് റിസേര്‍വ് എന്നീ പ്രഖ്യാപനങ്ങളും ഈ പാര്‍ക്കിനെക്കുറിച്ച് നടത്തപ്പെട്ടിരിക്കുന്നു. ഹിമാലയന്‍ മല നിരകളുടെ താഴ്വാരത്താണ് ഈ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഭുട്ടാന്‍ വരെ അത് നീണ്ടു കിടക്കുന്നു. റോയല്‍ മാനസ് നാഷണല്‍ പാര്‍ക്ക് എന്നാണ് ഭുട്ടാനിലെ ഇതിന്റെ വിളിപ്പേര്. വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന അനേകം ജന്തുജാലങ്ങളുടെ അധിവാസ കേന്ദ്രമാണ് ഇത്. അസാം മുയല്‍, അസാം കടലാമ, പിഗ്മി പന്നി, സുവര്‍ണ്ണ കുരങ്ങ് എന്നിവ അവയില്‍ ചിലതാണ്. കാട്ടെരുമകളുടെ ഒരു വിഹാരകേന്ദ്രം കൂടിയാണിത്. 55 ഇനം സസ്തനികള്‍, 380 ഇനം പക്ഷിവര്‍ഗ്ഗങ്ങള്‍, 50 ഇനം ഇഴജന്തുക്കള്‍, 3 ഇനം ഉഭയ ജീവിവര്‍ഗ്ഗങ്ങള്‍ എന്നിവയാണ് ഇവിടെ കണ്ടു വരുന്ന പ്രധാന ജന്തുജാലങ്ങള്‍. 360 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പാര്‍ക്കില്‍ സഞ്ചാരികള്‍ക്ക് ആനന്ദകരമാക്കാവുന്ന അനവധി കാര്യങ്ങളുണ്ട്. കാനന യാത്രകളും, ട്രെക്കിങ്ങുകളും സന്ദര്‍ശകര്‍ ഏറെ ഇഷ്ടപ്പെടും. കൊക്രഝര്‍, ചിരാങ്ങ്, ബക്സ, ഉദല്‍ഗുരി, ദരാങ്ങ് തുടങ്ങിയ ആസ്സാമിന്റെ ജില്ലകളില്‍ ഉള്‍ക്കൊള്ളുന്നതാണ് പാര്‍ക്കിന്റെ വിസ്തൃതി. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ ഏറ്റവും നല്ല സമയം.



Click it and Unblock the Notifications