ഗുവാഹതിയുടെ ഹൃദയത്തിലെ കാളീക്ഷേത്രം ജോര്‍ പഖുരിക്കും ഉസാന്‍ ബസാറിനും പടിഞ്ഞാറ് വശത്തായി സ്ഥിതി ചെയ്യുന്ന കാളീക്ഷേത്രം ഉഗ്രോതാര ക്ഷേത്രം എന്ന പേരിലും അറിയപ്പടുന്നു. ആസാമിലെ പ്രധാനപ്പെട്ട തീര്‍ഥാടനകേന്ദ്രങ്ങളിലൊന്നാണിത്. മധ്യത്തിലായി സ്ഥിതി ചെയ്യുന്നതിനാല്‍ എത്താന്‍ ഏറ്റവും എളുപ്പമുള്ള ക്ഷേത്രം കൂടിയാണ് ഇത്. പാര്‍വതിയുടെ മറ്റൊരു അവതാരമായ ഉഗ്രതാര അമ്പലത്തിനകത്ത് വസിക്കുന്നതായാണ് വിശ്വാസം. ശ്രീകോവിലില്‍ വിഗ്രഹപ്രതിഷ്ഠയില്ല. പകരം ചെറിയ കുടത്തില്‍ വെള്ളം സ്ഥാപിച്ച് അതിനെ ദേവിയായി ആരാധിച്ച് പോരുകയാണ്. ബുദ്ധമത വിശ്വാസവുമായി ബന്ധപ്പെട്ട് ഒരു ഐതിഹ്യം കൂടിയുള്ളതിനാല്‍ ബുദ്ധമത വിശ്വാസികളും ആദരിക്കുന്ന ക്ഷേത്രമാണിത്.
1725ല്‍ ആഹോം രാജാവായിരുന്ന ശിവസിങ് നിര്‍മിച്ച പ്രധാനപ്പെട്ട ശക്തി ക്ഷേത്രമാണ് ഇത്. ഗുവാഹതിയിലെ മറ്റു സ്മാരകങ്ങള്‍ പോലെ തന്നെ ഈ ക്ഷേത്രത്തിനും 1897 ലെ ഭൂകമ്പത്തില്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നു. പിന്നീട് നടത്തിയ നിരവധി നവീകരണങ്ങളും അറ്റകുറ്റപ്പണികളും ക്ഷേത്രത്തെ തലയുയര്‍ത്തി നിര്‍ത്തി.



Click it and Unblock the Notifications