ഇരുപത്തിനാലമത് ജൈന തീര്‍ഥങ്കരനായ മഹാവീരനോടുള്ള സ്മരണക്കായി നടത്തുന്ന ആഘോഷമാണ് വൈശാലി മഹോല്‍സവം. ഹാജിപൂരില്‍ നിന്ന് 41 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പുരാതന നഗരമാണ് വൈശാലി. ബുദ്ധ സ്തൂപം അശോകസ്തംഭം, അഭിഷേക് പുരസ്കരണി തുടങ്ങി ശ്രദ്ധേയമായ നിര്‍മ്മാണങ്ങള്‍ ഇവിടെ കാണാനാവും.
വൈശാലിയില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള കുന്ദല്‍പൂര്‍ എന്ന ഗ്രാമത്തിലാണ് മഹാവീരന്‍ ജനിച്ചത്. ഹൈന്ദവ മാസത്തിലെ ആദ്യമാസത്തിലെ പൗര്‍ണ്ണമി നാളായ ബൈശാകി പൂര്‍ണ്ണിമ നാളിലാണ് ഈ ആഘോഷം നടക്കുന്നത്. ബിസി മൂന്നാം നൂറ്റാണ്ടില്‍ ബുദ്ധഭഗവാന്‍ രണ്ട് പ്രാവിശ്യം ഇവിടെയെത്തി ഈ സ്ഥലത്തെ അനുഗ്രഹിച്ചിട്ടുണ്ടെന്നാണ് വിശ്വാസം.



Click it and Unblock the Notifications