ഗരുരാചല് മലനിരയില്‍ സ്ഥിതി ചെയ്യുന്ന വടക്കുകിഴക്കിന്‍െറ മെക്ക എന്ന അറിയപ്പെടുന്ന മുസ്ലിം ആരാധനാ കേന്ദ്രമാണ്. മെക്കയില്‍ നിന്ന് കൊണ്ടുവന്ന മണ്ണാണ് ഈ മസ്ജിദിന്‍െറ നിര്‍മാണത്തിന് ഉപയോഗിച്ചതെന്നാണ് ചരിത്രം. അതുകൊണ്ട് തന്നെ മെക്കക്ക് സമാനമായ പവിത്രത ഇവിടെ കല്‍പ്പിക്കപ്പെടുന്ന സ്ഥലമാണ് ഇവിടം. 1657 മുഗള്‍ രാജാവായിരുന്ന ഷാജഹാന്‍െറ ഭരണകാലത്ത് മിര്ലുതുഫുല്ലാഹി ഷിറാജി നിര്‍മിച്ചതെന്ന് കരുതുന്ന ഈ മസ്ജിദില്‍ പിര്‍
ഗിയാസുദ്ധീന് ഔലിയ എന്ന പുണ്യവാന്െറ ഖബറിടവും ഉണ്ട്. മുഗള്‍ ശില്പ്പകലയുടെ മകുടോദാഹരണമായ മസ്ജിദ് സന്ദര്‍ശിക്കാന്‍ വിനോദസഞ്ചാരികള്‍ക്കൊപ്പം വിശ്വാസികളും ധാരാളം എത്താറുണ്ട്. ഹയാഗ്രിവ മാധവ ക്ഷേത്രവും ഇതിന് സമീപത്താണ്.