ഹാലേബിഡുവിലെ മറ്റൊരു മസ്റ്റ് വിസിറ്റ് കേന്ദ്രമാണ് കേദാരേശ്വര ക്ഷേത്രം. ചൂലൂക്യ രീതിയിലുള്ള വാസ്തുവിദ്യയിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഹൊയ്‌സാല ശൈലിയും നിര്‍മ്മാണത്തില്‍ സമന്വയിപ്പിച്ചിട്ടുണ്ട്. 1319 എ ഡിയിലാണ് ക്ഷേത്രം പണിതത്. പിന്നീട് നശിച്ചുപോയ ഈ ക്ഷേത്രത്തിന് പക്ഷേ ആദ്യകാല മഹിമ വീണ്ടെടുക്കാന്‍ ഒരിക്കലും സാധിച്ചിട്ടില്ല. കൊത്തുപണികളാല്‍ അലംകൃതമായ ചുവരുകളും മേല്‍ത്തട്ടും കാണേണ്ടതുതന്നെയാണ്.
മഹാഭാരതത്തിലെയും ഭാഗവതത്തിലെയും രാമായണത്തിലെയും സംഭവങ്ങളാണ് പലഭാഗത്തും കൊത്തിവച്ചിരിക്കുന്നത്. കൃഷ്ണശിലയില്‍ പണിത ശിവലംഗമാണ് പ്രതിഷ്ഠ. വടക്കുഭാഗത്തായി ജനാര്‍ദ്ദന പ്രതിഷ്ഠയും കിഴക്കുഭാഗത്ത് ബ്രഹ്മ ലിംഗവുമുണ്ട്.മൂന്ന് ഗോപുരങ്ങളുമുണ്ട് ക്ഷേത്രത്തിന്. ഇതിന് പിന്നിലായിട്ടാണ് ഉമാമഹേശ്വര, ഭൈരവ, വരാഹ, താണ്ഡവേശ്വര തുടങ്ങിയ പ്രതിഷ്ഠകളുള്ളത്. ചാലൂക്യ ശൈലിയിലാണ് ഇവയെല്ലാം പണിതീര്‍ത്തിരിക്കുന്നത്.



Click it and Unblock the Notifications