ഹാലേബിഡു യാത്രക്കിടെ സമയം കണ്ടെത്തി കാണേണ്ട ഒരു സ്ഥലമാണ് ബേലവാഡി. പ്രകൃതിയുടെ മനോഹാരിതയാണ് ഇവിടേയ്ക്ക് സഞ്ചാരികളെ ആകര്‍ഷിയ്ക്കുന്നത്. നിറച്ചുനില്‍ക്കുന്ന പച്ചപ്പും ഉയരമുള്ള മരങ്ങളുമാണ് ചുറ്റിലും. ജവഗല്ചിക്മംഗലൂര് റൂട്ടിലാണ് ബേലവാഡി. ഓള്‍ഡ് ബേലവാഡിയെന്നും ന്യൂ ബേലവാഡിയെന്നും രണ്ടുണ്ട് സ്ഥലം. പഴയ ബേലവാഡി ഇപ്പോള്‍ ഏതാണ്ട് ശൂന്യമാണ്.
ഇവിടെയുണ്ടായിരുന്നവരെല്ലാം പുതിയ ബേലവാഡിയിലേയ്ക്ക് കൂടിയേറിക്കഴിഞ്ഞു.ഈ ചെറുഗ്രാമത്തിലാണ് ശ്രീ വീരനാരായണ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഹൊയ്സാല വാസ്തുവിദ്യയാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. മൂന്ന് ഗോപുരങ്ങളുള്ള ത്രികൂടശൈലിയിലാണ് ഇത് പണിതിരിക്കുന്നത്. ശ്രീ വീരനാരായണ, ശ്രീ വേണുഗോപാല, ശ്രീ യോഗനരസിംഹ എന്നീ പ്രതിഷ്ഠകളാണ് ക്ഷേത്രത്തിലുള്ളത്.
ഇവ യഥാക്രമം കിഴക്കോട്ടും, വടക്കോട്ടും പടിഞ്ഞാറോട്ടും അഭിമുഖമായിട്ടാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ബേലവാജി മല്ലമ്മയെക്കുറിച്ചുള്ള ഐതിഹ്യമാണ് മറ്റൊരു വിശേഷം. പതിനേഴാം നൂറ്റാണ്ടില്‍ ഇവിടത്തെ ഭരണാധികാരിയായിരുന്ന മല്ലമ്മ മറാത്ത രാജാവായ ശിവജിയുടെ ആക്രമണങ്ങളെ ചെറുത്തിരുന്നു.