മനോഹമായി പണിതീര്‍ത്ത ഒട്ടേറെ ബിംബങ്ങള്‍ ഇവിടെ കാണാം. ശാന്തളേശ്വര പ്രഭുവും ഹൊയ്‌സാലേശ്വര പ്രഭുവുമാണ് ഇവിടത്തെ പ്രതിഷ്ഠകള്‍. കിഴക്കോട്ട് മുഖം തിരിഞ്ഞാണ് ക്ഷേത്രത്തിന്റെ നില്‍പ്പ്. ഉയര്‍ത്തിക്കെട്ടിയ തട്ടിലാണ് പ്രതിഷ്ഠകളുള്ളത്. സുഖനാശി, നവരംഗ, നന്ദി മണ്ഡപ എന്നിവയുള്‍പ്പെട്ടതാണ് ഇതിന്റെ നിര്‍മ്മാണരീതി. ശാന്തളേശ്വര ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ ശിവലിംഗമാണ് പ്രതിഷ്ഠ.
ഇതിനടുത്തായി ഒരു മ്യൂസിയവുമുണ്ട്. പഴയകാലത്തെ കൊത്തുപണികളുടെ ഭാഗങ്ങളും നാണയങ്ങളുമെല്ലാം ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ക്ഷേത്ര പരിസരത്തുതന്നെയാണ് മ്യൂസിയവുമുള്ളത്. ഹാലേബിഡിലെ ഒഴിവാക്കാനാവാത്ത കാഴ്ചകളിലൊന്നാണ് ശാന്തളേശ്വര ദേവീ ക്ഷേത്രം.



Click it and Unblock the Notifications